വെബ് സീരീസുകൾ വമ്പൻ പ്രേക്ഷക പിന്തുണ നേടുന്ന കാലമാണ് ഇത്. അമസോണിലും നെറ്റ് ഫ്ലിക്ക്‌സിലും വരുന്ന വമ്പൻ വെബ് സീരിസുകൾ മുതൽ ഓരോ ഭാഷയിലെയും ലോക്കൽ വെബ് സീരിസുകൾ വരെ ഇപ്പോൾ ട്രെൻഡ് ആവുകയാണ്. മലയാളത്തിൽ നിന്നു അങ്ങനെ വമ്പൻ ട്രെൻഡ് ആയ വെബ് സീരിസ് ആണ് കരിക്ക് ടീം കൊണ്ടു വന്ന വീഡിയോകൾ. ഇപ്പോഴിതാ കരിക്കിന് ശേഷം അത്തരത്തിൽ പറയാവുന്ന പുത്തൻ പ്രതീക്ഷകളുടെയും പ്രതിഭകളുടെയും കൂട്ടായ്മയിൽ എത്തുന്ന മിനി സിനിമാ സീരിസ് ആണ് “മീശ”. മലയാളത്തിലെ ആദ്യ മിനി സിനിമ സീരീസ് എന്ന ലേബലിലാണ് ‘മീശ’ പുറത്തിറങ്ങിയിരിക്കുന്നത്.
തിരുവനന്തപുരത്തു നിന്നാണ് മീശ എന്ന ഈ മിനി സിനിമാ സീരിസിന്റെ പിറവി. മാധ്യമ പ്രവർത്തകരായ രാജീവൻ ഫ്രാൻസിസ്, ദീപക് മോഹൻ എന്നിവരാണ് ഈ സീരീസിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നത്. സീറോ ബജറ്റ് എന്ന ആശയത്തിലൂന്നിയാണ് മീശ എന്ന ഈ മിനി സിനിമാ സീരിസ് ഒരുക്കുന്നത് എന്നും അവർ പറയുന്നു. നമ്മൾ കണ്ടിട്ടുള്ള മറ്റ് സീരീസുകളുടെ തുടർച്ചയാവാൻ ശ്രമിക്കാതെ വേറിട്ടൊരു വഴിയിലൂടെ ആരാധകരെ ഉണ്ടാക്കിയെടുക്കാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്നാണ് മീശയുടെ അണിയറ പ്രവർത്തകർ പറയുന്നത്. പന്ത്രണ്ടോളം എപ്പിസോഡാണ് ആദ്യ മിനി സിനിമ സീരീസിൽ മീശ ടീം ഉൾക്കൊള്ളിച്ചിരിക്കുന്നത്.
രാജീവൻ ഫ്രാൻസിസ് ഛായാഗ്രഹണവും എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന മീശ മിനി സിനിമാ സീരിസിന്റെ രചനയും ക്രിയേറ്റീവ് വിഭാഗവും നോക്കുന്നത് ദീപക് മോഹൻ ആണ്. ജോബി വിൻസെന്റ് , റോയ് റൊമാൻസ് , വിജിത് കുമാർ , സുനിൽ അഞ്ചാലി, പ്രശോഭ് രവി, റെഹാൻ എന്നിവരാണ് ഈ മിനി സിനിമാ സീരീസിൽ അഭിനയിച്ചിരിക്കുന്നത് എന്നു മാത്രമല്ല ഇവരെല്ലാം ആദ്യമായാണ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത് എന്ന പ്രത്യേകത കൂടി ഈ സീരിസിന് ഉണ്ട്. ഹാസ്യ ഫോർമാറ്റിൽ മാത്രം ഒതുങ്ങാതെ , വരും എപ്പിസോഡുകളിൽ കൂടുതൽ താരങ്ങളെ കൂടി ഉൾപ്പെടുത്തി മുന്നോട്ടു വരുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.