പ്രശസ്ത മലയാള നടി മീര ജാസ്മിൻ ഈ അടുത്തിടെയാണ് ഇൻസ്റ്റാഗ്രാമിൽ ഒഫീഷ്യൽ ആയി വന്നത്. അതിനു ശേഷം തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ആയി വളരെയധികം സജീവമാണ് ഈ നടി. മീര ജാസ്മിൻ പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിൽ ആണ് ശ്രദ്ധ നേടുന്നതും. ഇപ്പോഴിതാ തന്റെ പുത്തൻ മേക് ഓവർ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ് ഈ താരം. ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ മീര ജാസ്മിൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പൻ പ്രചാരമാണ് നേടുന്നത്. യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ മീരയാണ് എന്ന മട്ടിലുള്ള കമന്റുകൾ വരെ മീര പങ്കു വെക്കുന്ന പോസ്റ്റുകൾക്ക് ആരാധകരിൽ നിന്നും ലഭിക്കാറുണ്ട്. മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായ അറിയപ്പെടുന്ന മീര ദേശീയ അവാർഡ് ജേതാവ് കൂടിയാണ്. ഒരിടവേളക്ക് ശേഷമാണു മീര ജാസ്മിൻ മലയാള സിനിമയിൽ സജീവമാകുന്നത്.
സത്യൻ അന്തിക്കാട് ഒരുക്കിയ ജയറാം ചിത്രത്തിലൂടെയാണ് മീര തന്റെ മടങ്ങി വരവ് നടത്തുന്നത്. ഇത് കൂടാതെ മറ്റു ഭാഷാ ചിത്രങ്ങളും മീര കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും തന്റെ മടങ്ങി വരവ് പൂർണ്ണമായും ആസ്വദിക്കുകയും ആഘോഷിക്കുകയുമാണ് മീര എന്നത്, അവർ പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച മീര. ഒരുപിടി ഗംഭീര ചിത്രങ്ങളാണ് നായികയായി നമ്മുക്ക് സമ്മാനിച്ചത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളുടേയും നായികയായി മീര അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ അന്യ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു തിളങ്ങിയിട്ടുള്ള നടിയാണ് മീര.
ഫോട്ടോ കടപ്പാട്: Rahul Jhangiani
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.