9 വര്‍ഷത്തിന് ശേഷം മീരാ ജാസ്മിന്‍ തമിഴിലേക്ക് മടങ്ങിയെത്തുന്നു. എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ മാധവൻ, നയൻതാര, സിദ്ധാർത്, എന്നിവർക്കൊപ്പം മീരാജാസ്മിനും ഒരുമിക്കുന്നു. ‘ദ് ടെസ്റ്റ് ‘എന്നു പേര് നൽകിയ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി,കന്നഡ,മലയാളം എന്നീ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. വൈ നോട്ട് സ്റ്റുഡിയോയുടെ ഇരുപത്തിമൂന്നാമത്തെ സംരംഭമായാണ് ചിത്രം പുറത്തിറങ്ങുന്നത്.
സ്പോർട്സിനെ ചുറ്റിപ്പറ്റിയുള്ള തിരക്കഥയിലൂടെയാണ് ചിത്രം കഥ പറയുന്നത്.ചിത്രത്തിൻറെ പ്രഖ്യാപന സമയത്ത് മീരാജാസ്മിൻ ആദ്യം കാസ്റ്റിങ്ങിൽ ഉൾപ്പെട്ടിരുന്നില്ല. പിന്നീട് ട്വിറ്ററിലൂടെയാണ് അണിയറ പ്രവർത്തകർ മീരാജാസ്മിനും ചിത്രത്തിൻറെ ഭാഗമാകുന്നുവെന്ന് അറിയിച്ചത്.
ലിംഗുസ്വാമി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ‘റണ്ണി’ലാണ് മാധവനും മീരാ ജാസ്മിനും ആദ്യമായി ഒന്നിച്ചത്. മാധവനും മീരാജാസ്മിനും ഒരുമിച്ചഭിനയിച്ച ഏറ്റവും ഒടുവിലത്തെ ചിത്രം മണിരത്നം സംവിധാനം ചെയ്ത ‘ആയുധഎഴുത്ത്’ ആയിരുന്നു. 2014-ല്‍ പുറത്തിറങ്ങിയ വിജ്ഞാനി ആയിരുന്നു മീരാ ജാസ്മിന്റെ അവസാനം തിയ്യേറ്ററിലെത്തിയ തമിഴ് ചിത്രം
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.