തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളുടെയെല്ലാം നായികാ വേഷം ചെയ്തു ഒരുകാലത്തു തെന്നിന്ത്യയിലെ സൂപ്പർ നായികയായി തിളങ്ങിയ താരമാണ് മീന. ഇപ്പോഴും അഭിനയ രംഗത്ത് സജീവമായ മീന മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ഒക്കെ കയ്യടി നേടിയെടുത്ത താരമാണ്. മലയാളത്തിൽ മോഹൻലാലിനൊപ്പം വര്ണപ്പകിട്ടു, മിസ്റ്റർ ബ്രഹ്മചാരി, നാട്ടുരാജാവ്, ഉദയനാണു താരം, ദൃശ്യം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ , ദൃശ്യം 2 എന്നീ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മീന മോഹൻലാലിന്റെ ഭാഗ്യ നായികമാരിൽ ഒരാൾ കൂടിയായാണ് അറിയപ്പെടുന്നത്. രജനികാന്തിന്റെ കൂടെ അഭിനയിച്ച അണ്ണാത്തെ എന്ന ചിത്രവും മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ബ്രോ ഡാഡി എന്ന ചിത്രവുമാണ് ഇനി മീനയുടേതായി വരാനുള്ള ചിത്രങ്ങൾ. ദൃശ്യം 2 ന്റെ തെലുങ്കു റീമേക്കിലും മീന തന്നെയാണ് നായികാ വേഷം ചെയ്യുന്നത്. ഇപ്പോഴിതാ തനിക്കു ഏറ്റവും പ്രീയപ്പെട്ട മലയാള നടൻ ആരാണെന്നു വെളിപ്പെടുത്തുകയാണ് ഈ നടി.
ഇൻസ്റ്റഗ്രാം ക്യു. എ സെക്ഷനിലാണ് ഇക്കാര്യം മീന വെളിപ്പെടുത്തിയത്. നെടുമുടി വേണുവാണ് മലയാളത്തിലെ തന്റെ പ്രീയപ്പെട്ട നടൻ എന്നാണ് മീന പറയുന്നത്. തമിഴിലെ പ്രീയപ്പെട്ട നടൻ ശിവാജി ഗണേശൻ ആണെന്ന് പറഞ്ഞ മീനയ്ക്ക് നാഗേശ്വര റാവുവിനോടും ആരാധന ഉണ്ട്. ശിവാജി ഗണേശന്റെ നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ അരങ്ങേറ്റം. മോഹൻലാലിനെയാണോ മമ്മൂട്ടിയെയാണോ കൂടുതൽ ഇഷ്ടമെന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ രണ്ട് പേരേയും ഒരുപോലെ ഇഷ്ടമാണെന്ന രീതിയിൽ ”ലാലൂട്ടി” എന്ന മറുപടി ആണ് മീന പറഞ്ഞത്. ജീത്തു ജോസഫ്, സിദ്ദിഖ് എന്നിവരാണ് മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകർ എന്നും മീന പറഞ്ഞു. മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, രജനികാന്ത്, കമൽ ഹാസൻ, ചിരഞ്ജീവി, വിജയ്, അജിത്, സൂര്യ എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള നടിയാണ് മീന.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.