മലയാളം, തമിഴ്, തെലുഗ് എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധേയയായ നടിയാണ് മീന. ബാല താരമായി സിനിമയിൽ വരുകയും സൗത്ത് ഇന്ത്യയിലെ എല്ലാ പ്രമുഖ താരങ്ങളുടെയൊപ്പം നായികയായി അഭിനയിച്ച വ്യക്തിയാണ് മീന. 1990 ൽ പുറത്തിറങ്ങിയ നവയുഗം എന്ന തെലുഗ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സുരേഷ് ഗോപിയുടെ സ്വാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മീന മലയാളത്തിൽ രംഗ പ്രവേശനം നടത്തുന്നത്. ഖുശ്ബു നടത്തുന്ന തമിഴ് ചാനലിലെ ഒരു പരിപാടിയിൽ സൗത്ത് ഇന്ത്യയിലെ 3 വലിയ താരങ്ങളെ കുറിച്ചു മീന പറയുന്ന വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഉലകനായകൻ കമൽ ഹാസന്റെ നല്ലതും മോശമായ ക്വാളിറ്റിയെ കുറിച്ചാണ് മീനയോട് ആദ്യം ചോദിക്കുന്നത്. അവൈ ഷണ്മുഖി എന്ന ചിത്രത്തിലാണ് കമൽ ഹാസന്റെ ഒപ്പം അഭിനയിക്കാൻ സാധിച്ചതെന്നും എന്തിനെ കുറിച്ചും അദ്ദേഹത്തിനോട് ചോദിക്കാൻ സാധിക്കുമെന്നും ഒരു എൻസൈക്ലോപീഡിയ ആണെന്നാണ് കമൽ ഹാസനെ ഒറ്റ വാക്കിൽ മീന വിശേഷിപ്പിച്ചത്. സിനിമ ഇന്ഡസ്‌ട്രിയെ കുറിച്ചും സൂര്യന് താഴെയുള്ള എന്തിനെ കുറിച്ചും അദ്ദേഹത്തിനോട് ചോദിക്കാമെന്നും കമലിനെ കുറിച്ച് ഇഷ്ടപ്പെട്ടാത്ത കാര്യം അദ്ദേഹം ഭയങ്കരമായ ഇന്റലക്ച്വൽ ആവുമെന്നും ചില സമയത്ത് ഒന്നും മനസ്സിലാവില്ല എന്ന് താരം കൂട്ടിച്ചേർത്തു. രണ്ടാമതായി നടൻ മോഹൻലാലിനെ കുറിച്ചാണ് മീന പറയുന്നത്. മോഹൻലാൽ ഭയങ്കര പോസിറ്റീവ് ആണെന്നും കൂടെ അഭിനയിക്കുന്നവർക്ക് ഒരു പോസിറ്റീവ് വൈബ്രെഷൻ ലഭിക്കുമെന്ന് മീന വ്യക്തമാക്കി. വളരെ സിംപിളായി അഭിനയിച്ച് കൂടെ അഭിനയിപ്പിക്കുന്നവരെ ഡമ്മി ആകുന്നതാണ് മോഹൻലാലിനെ കുറിച്ചു ഇഷ്ടപ്പെടാത്ത കാര്യമെന്ന് മീന പറയുകയുണ്ടായി. മൂന്നാമതായി സൂപ്പർസ്റ്റാർ രജിനികാന്തിനെ കുറിച്ചാണ് ഖുശ്ബു മീനയോട് ചോദിക്കുന്നത്. സൂപ്പർസ്റ്റാറിന്റെ സെൻസ് ഓഫ് ഹ്യുമറാണ് ഏറ്റവും ഇഷ്ടമെന്നും ഒരു പ്രാങ്ക് സ്റ്റാർ ആണെന്നും മീന സൂചിപ്പിക്കുകയുണ്ടായി. അദ്ദേഹം കൂടെ ഇല്ലാത്തപ്പോൾ വലാതെ മിസ്സ് ചെയ്യുമെന്നും മീന കൂട്ടിച്ചേർത്തു.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.