യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം അടുത്ത മാസം അവസാനം റിലീസ് ചെയ്യാൻ പാകത്തിന് ഒരുങ്ങി കൊണ്ടിരിക്കുകയാണ്. നടന വിസ്മയം മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുരളി ഗോപിയും നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. നാളെ മുതൽ ഓരോ ദിവസം രാവിലെ പത്തു മണിക്ക് ഈ ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകളും ഇറങ്ങി തുടങ്ങും. ഇതുവരെ ഈ ചിത്രത്തിന്റേതായി റിലീസ് ചെയ്ത എല്ലാ പോസ്റ്ററുകളും ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്. ഈ അടുത്ത് റിലീസ് ചെയ്ത ലുസിഫെറിലെ പുതിയ പോസ്റ്റർ കണ്ട ആരാധകർ പറയുന്നത് ഈ ലാലേട്ടനെ ആണ് തങ്ങൾക്കു വേണ്ടത് എന്നാണ്.
അതിനു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പൃഥ്വിരാജ് മറുപടി കൊടുത്തത് തനിക്കും ഈ ലാലേട്ടനെ ആണ് വേണ്ടത് എന്നാണ്. കടുത്ത മോഹൻലാൽ ആരാധകൻ കൂടിയായ പൃഥ്വിരാജ് പറയുന്നത് ഈ അടുത്ത കാലത്തു ലാലേട്ടൻ ഏറ്റവും സുന്ദരനായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ലുസിഫെറിൽ ആയിരിക്കും എന്നാണ്. കട്ട താടിയും പിരിച്ചു വെച്ച മീശയുമായി കിടിലൻ ലുക്കിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവ് ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മോഹൻലാലിന് ഒപ്പം ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, നൈല ഉഷ, ഫാസിൽ, കലാഭവൻ ഷാജോൺ, സാനിയ, നന്ദു, ബാല, സായി കുമാർ, ജോൺ വിജയ്, സച്ചിൻ കടേക്കർ തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സുജിത് വാസുദേവ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സങ്കേതം പകരുന്നത് ദീപക് ദേവ് ആണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.