കുമ്പളങ്ങി നൈറ്റ്‌സ് എന്ന മധു സി നാരായണൻ- ശ്യാം പുഷ്കരൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ബാലതാരം ആണ് മാത്യു തോമസ്. സൗബിൻ ഷാഹിർ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, ഫഹഫ് ഫാസിൽ എന്നിവർക്കൊപ്പം മാത്യു കാഴ്ച്ച വെച്ച പ്രകടനം ഏറെ പ്രശംസ നേടിയെടുത്തിരുന്നു. അതിനു ശേഷം മാത്യു നായകനായി എത്തിയ ചിത്രം ആണ് നവാഗതനായ ഗിരീഷ് സംവിധാനം ചെയ്ത തണ്ണീർ മത്തൻ ദിനങ്ങൾ. വിനീത് ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവർ കൂടി കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം വലിയ ബോക്‌സ് ഓഫീസ് വിജയം ആണ് നേടിയത്. അങ്ങനെ ഈ വർഷം രണ്ടു വലിയ വിജയങ്ങൾ നൽകാൻ കഴിഞ്ഞ മാത്യു തോമസ് തന്റെ മൂന്നാമത്തെ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം ആണ് മാത്യു തോമസ് ഇനി അഭിനയിക്കാൻ പോകുന്നത്.
അതിനെ കുറിച്ചു തണ്ണീർ മത്തൻ ദിനങ്ങളിൽ മാത്യുവിന്റെ കൂടെ അഭിനയിച്ച നസ്‌ലിൻ എന്ന താരം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുന്നത്. മധുര രാജ എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പം ഒരു ഷോട്ടിൽ ജൂനിയർ ആർട്ടിസ്റ് ആയി നിന്നിട്ടുണ്ട് നസ്‌ലിൻ. കടുത്ത മമ്മൂട്ടി ആരാധകനായ നസ്‌ലിൻ അതിനെ വലിയ ഭാഗ്യം എന്നാണ് വിശേഷിപ്പിക്കുന്നത്. അപ്പോൾ ഒരു സിനിമ മുഴുവൻ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാൻ ഉള്ള അവസരം വന്നു ചേർന്ന മാത്യു തോമസിന്റെ ടൈം നല്ല ബെസ്റ്റ് ടൈം ആണെന്നാണ് നസ്‌ലിൻ പറയുന്നത്.
ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ചു സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്ടോബർ 20 മുതൽ ആരംഭിക്കും. കേരളാ മുഖ്യമന്ത്രി ആയി മമ്മൂട്ടി അഭിനയിക്കുന്ന ഈ ചിത്രത്തിൽ മാത്യു തോമസിനൊപ്പം മുരളി ഗോപി, ശ്രീനിവാസൻ, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ജോജു ജോർജ് എന്നിവരും അഭിനയിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വൺ എന്നാണ് ഇപ്പോൾ ഈ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആയി ചിത്രീകരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഇച്ഛായീസ് പ്രൊഡക്ഷൻസ് ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.