[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഈ പലിശക്കാരൻ പരുന്തിനും മേലെ പറക്കും; ഇല്ലെങ്കിൽ പണി നിർത്തും എന്നു നിർമ്മാതാവ്..!

മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. രാജാധി രാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി- അജയ് വാസുദേവ് ടീം ഒന്നിക്കുന്ന ഈ ചിത്രം ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് ഗുഡ് വിൽ എന്റർടൈന്മെന്റ് എന്ന ബാനറിൽ ജോബി ജോർജ് ആണ്. ഇപ്പോൾ ജോബി ജോർജ് ഷൈലോക്കിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പറഞ്ഞ ഒരു കമന്റ് ആണ് ആരാധകർക്ക് ആവേശം നൽകുന്നത്.

ഷൈലോക്ക് എന്ന ചിത്രം ഒരു വലിയ വിജയം ആവും എന്നു ഒരു മമ്മൂട്ടി ആരാധകൻ കമെന്റ് ഇട്ടപ്പോൾ ഇതിനു മുൻപ് പരുന്ത് എന്ന ഒരു ചിത്രത്തിൽ മമ്മൂട്ടി പലിശക്കാരൻ ആയി അഭിനയിച്ച കാര്യവും ആ ചിത്രം ബോക്‌സ് ഓഫീസിൽ ചലനം ഉണ്ടാക്കാതെ പോയ കാര്യവും ഓർമ്മിപ്പിച്ചു കൊണ്ട് മറ്റൊരാൾ അവിടെ കമെന്റ് ഇട്ടു. അതിനുള്ള മറുപടി ആയി ജോബി ജോർജ് പറഞ്ഞത് ഷൈലോക്ക് എന്ന ഈ പലിശക്കാരൻ പരുന്തിനും മുകളിൽ പറക്കും എന്നും ഇല്ലെങ്കിൽ താൻ ഈ പണി നിർത്തും എന്നുമാണ്. തന്റെ ചിത്രത്തിൽ ഈ നിർമ്മാതാവിന് ഉള്ള ആത്മവിശ്വാസം ആണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത് എന്നത് കൊണ്ട് തന്നെ മമ്മൂട്ടി ആരാധകർ ഏറെ ആവേശത്തോടെ ആണ് ആ വാക്കുകളെ സ്വീകരിച്ചിരിക്കുന്നത്.

ഇതിനു മുൻപ് കസബ, അബ്രഹാമിന്റെ സന്തതികൾ എന്നീ മമ്മൂട്ടി ചിത്രങ്ങളും നിർമ്മിച്ചിട്ടുള്ള ആളാണ് ജോബി ജോർജ്. ഷൈലോക്ക് എന്ന ചിത്രത്തിൽ തമിഴ് നടൻ രാജ് കിരൺ, പ്രശസ്ത നടി മീന എന്നിവർ ഉൾപ്പെടെ വലിയ താര നിര ആണ് അണിനിരക്കുന്നത്. വളരെ പിശുക്കനായ ഒരു പലിശക്കാരൻ ആയി ഒരു നെഗറ്റീവ് ടച്ച് ഉള്ള വേഷമാണ് മമ്മൂട്ടി ഇതിൽ ചെയ്യുന്നത്. കലാഭവൻ ഷാജോൻ ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് എന്ന വാർത്തയും കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്നിരുന്നു.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

7 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.