മമ്മൂട്ടിയുടെ മാസ്റ്റര്പീസ് ബ്രഹ്മാണ്ഡ റിലീസിന് ഒരുങ്ങുമ്പോൾ ആരാധകർക്ക് പ്രതീക്ഷ ഏറെയാണ്. എഡ്വേര്ഡ് ലീവിംഗ്സ്റ്റണ് എന്ന കോളേജ് പ്രൊഫസറെയാണ് മമ്മൂട്ടി മാസ്റ്റർ പീസിൽ അവതരിപ്പിക്കുന്നത്. ഉദയ്കൃഷ്ണയുടെ തിരക്കഥയില് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊല്ലം ഫാത്തിമ കോളജാണ്. സ്നേഹമുള്ള സിംഹം, മഴയെത്തും മുന്പേ എന്നീ ചിത്രങ്ങള്ക്ക് ശേഷം മമ്മൂട്ടി കോളജ് അധ്യാപകനായി എത്തുന്നു എന്നതാണ് മാസ്റ്റർ പീസിന്റെ പ്രത്യേകത.
ഗ്ലാമറിലും സ്റ്റൈലുകളും ന്യൂജനറേഷനെയും വെല്ലുന്ന മമ്മൂട്ടിയുടെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടിയുടെ സംഘട്ടനരംഗങ്ങള് ചിത്രീകരിക്കുന്നതിന്റെയും ലൊക്കേഷനിലേക്ക് എത്തുന്നതിന്റെയും മറ്റും ദൃശ്യങ്ങളടങ്ങുന്നതാണ് ഈ വീഡിയോ. ആരാധകർ പ്രതീക്ഷിക്കുന്ന പോലെയുള്ള ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടാകുമെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. സ്റ്റണ്ട് സില്വ, കനല്ക്കണ്ണന്, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റര്, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന സംവിധായകര്.
മമ്മൂക്കയുടെ ആക്ഷന് രംഗങ്ങള് തിയ്യേറ്ററുകളില് വിസിലടികളും മെഗാസ്റ്റാര് എന്ന ആര്പ്പുവിളികളും കൊണ്ട് നിറയ്ക്കുമെന്നും വ്യക്തമാക്കി ഉണ്ണി മുകുന്ദൻ രംഗത്ത് വന്നിരുന്നു. ചിത്രത്തിൽ ജോൺ തെക്കൻ എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഉണ്ണി എത്തുന്നത്.
ഭവാനി ദുര്ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മിയും ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് പണ്ഡിറ്റ്, പൂനം ബജ്വ എന്നിവരോടൊപ്പം ഗോകുല് സുരേഷ്ഗോപിയും മക്ബൂല് സല്മാനും ഈ സിനിമയില് വിദ്യാര്ത്ഥി നേതാക്കളായി എത്തുന്നുണ്ട്. റോയല് സിനിമാസിന്റെ ബാനറില് സി.എച്ച് മുഹമ്മദ് വടകരയാണ് ചിത്രത്തിന്റെ നിർമ്മാണം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.