ഇതിനോടകം പ്രേക്ഷകരുടേയും നിരൂപകരുടേയും ഒട്ടേറെ സിനിമാ പ്രവർത്തകരുടെയും പ്രശംസ ഏറ്റു വാങ്ങിയ ചിത്രമാണ് ഇഷ്‌ക്. ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അനുരാജ് മനോഹറും ഈ ചിത്രം രചിച്ചത് രതീഷ് രവിയും ആണ്. ഇപ്പോഴിതാ ഇഷ്‌കിന് പ്രശംസയുമായി എത്തിയിരിക്കുന്നത് മലയാളികളുടെ പ്രീയപ്പെട്ട സംവിധായകൻ ആയ സിബി മലയിൽ ആണ്. തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ഇഷ്‌ക്കിനോടുള്ള ഇഷ്ടം സിബി മലയിൽ പോസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “ഇഷ്‌കിനോട് ഒരുപാട് ഇഷ്ടം. അനുരാജ്, സംവിധാനം മനോഹരമായി. രതീഷ്, എഴുത്തു നന്നായി. ഷെയ്ൻ, ഷൈൻ, ആൻ, ലിയോണ എല്ലാവരും ഷൈനിങ് സ്റ്റാർസ്. സംഗീതം, ഛായാഗ്രഹണം എല്ലാം നല്ലതായി. കാണാത്തവർ കാണുക. കണ്ടവർ പറയുക കാണാത്തവരോട്.”
ഇ ഫോർ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ മുകേഷ് ആർ മേഹ്ത, സി വി സാരഥി, എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപ് എന്നിവർ ചേർന്നാണ് ഇഷ്‌ക് നിർമ്മിച്ചിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഒരു കഥ വളരെ ആവേശകരമായി ആണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാന വേഷങ്ങൾ ചെയ്ത എല്ലാ താരങ്ങളും തങ്ങളുടെ ഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടിക്കഴിഞ്ഞു.ഷെയിൻ നിഗം, ആൻ ശീതൾ, ഷൈൻ ടോം ചാക്കോ എന്നിവർ അവതരിപ്പിക്കുന്ന സച്ചി, വസുധ, ആൽവിൻ എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അൻസാർ ഷാ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് ജേക്സ് ബിജോയ് ആണ്. കിരൺ ദാസ് ആണ് ഇഷ്‌ക് എഡിറ്റ് ചെയ്തിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.