ബോളിവുഡ് സൂപ്പർ താരമായ രൺവീർ സിങ് ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള യുവ താരങ്ങളിലൊരാളാണ്. ഒരു താരമെന്ന നിലയിൽ മാത്രമല്ല നടനെന്ന നിലയിലും വലിയ പ്രശംസ നേടിയെടുക്കുന്ന ആളാണ് രൺവീർ സിങ്. പൊതുവേദികളിൽ പ്രസരിപ്പിക്കുന്ന അസാമാന്യ എനെർജി കൊണ്ടും ഉള്ളിലൊന്നും ഒളിച്ചു വെക്കാതെ എല്ലാം തുറന്നു പറയുന്ന സംസാര ശൈലി കൊണ്ടും ഏറെ ശ്രദ്ധേയനാണ് രൺവീർ. അത് കൂടാതെ വിചിത്രമായ സ്റ്റൈലിൽ വസ്ത്രങ്ങൾ ധരിച്ചും വലിയ ശ്രദ്ധയാണ് രൺവീർ നേടാറുള്ളത്. ഇപ്പോഴിതാ ഈ അടുത്തിടെ നടന്ന ഗലാട്ട ക്രൗൺ 2022 അവാർഡ് ദാന ചടങ്ങിൽ അവാർഡ് വാങ്ങാനെത്തിയ രൺവീർ സിംഗിന്റെ വാക്കുകളും പ്രകടനവുമാണ് വൈറലാവുന്നതു. ഗെയിം ചെയ്ഞ്ചർ ഓഫ് ഇന്ത്യൻ സിനിമ എന്ന വിഭാഗത്തിൽ അവാർഡ് ലഭിച്ച രൺവീർ അവാർഡ് നൽകാനെത്തിയ സംവിധായകൻ ലോകേഷ് കനകരാജിനോട് പറയുന്നത്, ഈ അടുത്തകാലത്ത് താൻ കണ്ടതിൽ ഏറ്റവും മികച്ച സിനിമയാണ് ലോകേഷ് ഒരുക്കിയ, ദളപതി വിജയ്, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരൊന്നിച്ച മാസ്റ്ററെന്നാണ്.
അവാർഡ് ചടങ്ങിലേക്ക് വരുമ്പോഴും താൻ കേട്ട് കൊണ്ടിരുന്നത് മാസ്റ്ററിലെ വാത്തി കമിങ് എന്ന ഗാനമാണെന്നും ഇനിയെന്നാണ് തന്റെ ഒരു ചിത്രത്തിന് വേണ്ടി അനിരുദ്ധ് സംഗീതം നൽകുകയെന്നും അദ്ദേഹം ചോദിക്കുന്നു. മഹാനടി എന്ന ചിത്രം കണ്ട താൻ അമ്പരന്നു പോയെന്നും പറഞ്ഞ രൺവീർ സിങ് അതിലെ പ്രകടനത്തിന് കീർത്തി സുരേഷിനെയും അഭിനന്ദിച്ചു. നയൻതാരയേയും കണ്ടതിലുള്ള സന്തോഷം പങ്കു വെച്ച രൺവീർ, ഏതാനും തമിഴ് ഗാനങ്ങൾക്ക് സ്റ്റേജിൽ ചുവടു വെക്കുകയും ചെയ്തു. കീർത്തി സുരേഷ്, അനിരുദ്ധ് എന്നിവർക്കൊപ്പമാണ് രൺവീർ സിങ് മാസ്റ്ററിലെ വാത്തി കമിങ് ഗാനത്തിന് വേദിയിൽ നൃത്തം ചെയ്തത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.