ദളപതി വിജയ് നായകനായി എത്തിയ പുതിയ ചിത്രമായ മാസ്റ്റർ മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തിരുന്നു. ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടിയ ഈ ചിത്രം ഇപ്പോൾ നൂറു കോടി ക്ലബിലും ഇടം നേടി. എട്ടാം തവണയാണ് ഒരു ദളപതി വിജയ് ചിത്രം ഈ നേട്ടം കൈവരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മൂന്നു ദിവസത്തെ ആഗോള കളക്ഷൻ ആയാണ് ഈ ചിത്രം നൂറു കോടി രൂപ നേടിയിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ പറയുന്നത് . ആദ്യ ദിവസം തമിഴ് നാട്ടിൽ നിന്ന് മാത്രം 26 കോടിയോളം നേടിയ മാസ്റ്റർ ഇന്ത്യയിൽ നിന്ന് നേടിയ ഗ്രോസ് കളക്ഷൻ 44 കോടി രൂപയാണ്. കേരളത്തിൽ നിന്ന് രണ്ടു കോടി പതിനേഴു ലക്ഷത്തോളമാണ് മാസ്റ്റർ ആദ്യം ദിനം നേടിയ ഗ്രോസ്.
കർണാടകയിൽ നിന്ന് ആദ്യ ദിവസം അഞ്ചു കോടിയും ആന്ധ്ര/ തെലുങ്കാന സംസ്ഥാനത്തു നിന്ന് പത്തു കോടി നാൽപ്പതു ലക്ഷവും ഗ്രോസ് നേടിയ മാസ്റ്ററിന്റെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റ് ഗ്രോസ് ഒരു കോടിയോളം രൂപയാണ്. ചെന്നൈ നഗരത്തിൽ നിന്ന് മാത്രം ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷമാണ് മാസ്റ്റർ ആദ്യ ദിവസം നേടിയിരുന്നത്. ആദ്യത്തെ രണ്ടു ദിവസം കൊണ്ട് ഈ ചിത്രം നേടിയ ആഗോള ഗ്രോസ് 86 കോടിയോളം ആണെന്നുള്ള റിപ്പോർട്ടുകളും വന്നിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വില്ലനായി അഭിനയിച്ചിരിക്കുന്നതു മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. തുപ്പാക്കി, കത്തി, തെരി, ഭൈരവാ, മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നിവയാണ് 100 കോടി മറികടന്ന മറ്റു വിജയ് ചിത്രങ്ങൾ.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.