[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആരാധകർക്കൊപ്പം മാസ്റ്റർ കാണാൻ തീയേറ്ററിൽ ദളപതിയും; വീഡിയോ കാണാം..!

ദളപതി വിജയ്‌യും മക്കൾ സെൽവൻ വിജയ് സേതുപതിയും പ്രധാന വേഷങ്ങൾ ചെയ്ത മാസ്റ്റർ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് റിലീസ് ചെയ്തത് എങ്കിലും ഗംഭീര കളക്ഷൻ ആണ് നേടുന്നത്. ആഗോള കളക്ഷൻ ആയി ഈ ചിത്രം ഇതുവരെ നൂറു കോടിയോളം രൂപ നേടിയെന്നുള്ള അനൗദ്യോഗിക റിപ്പോർട്ടുകളും വരുന്നുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ദളപതി വിജയ് ഈ ചിത്രം കാണാൻ തീയേറ്ററിൽ വന്ന ഒരു വീഡിയോ ആണ്. ആരാധകർക്കൊപ്പം ചിത്രം കാണാൻ ചെന്നൈ ദേവി തീയേറ്ററിലാണ് ദളപതി വിജയ് എത്തിയത്. ആരാധകർക്കൊപ്പം ചിത്രം ആദ്യ ദിനം ആദ്യ ഷോ തന്നെ കാണാനെത്തിയ വിജയ് തീയേറ്റർ ജീവനക്കാരുമായി സംവദിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഏതായാലൂം ദളപതി ആരാധകർ ഏറെ ആഘോഷപൂർവമാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

ജെ ഡി എന്ന കോളേജ് പ്രൊഫസ്സർ ആയി വിജയ് അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഭവാനി എന്ന് പേരുള്ള വില്ലൻ ആയാണ് വിജയ് സേതുപതി അഭിനയിച്ചിരിക്കുന്നത്. സംവിധായകൻ ലോകേഷും രത്ന കുമാറും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രം എക്‌സ് ബി ക്രിയേഷൻസിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ ആണ് നിർമ്മിച്ചിരിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.