പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ കടുവ ഇന്നലെയാണ് റിലീസ് ചെയ്തത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മാസ്സ് ചിത്രത്തിന് ആവേശകരമായ സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്. മികച്ച പ്രതികരണം ലഭിച്ച ഈ ചിത്രം രചിച്ചത് ജിനു അബ്രഹാമും നിർമ്മിച്ചത് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവരുമാണ്. ഇപ്പോഴിതാ ഈ ചിത്രം പ്രേക്ഷകർക്കൊപ്പം കണ്ടതിന് ശേഷം അതിനെക്കുറിച്ചു സംസാരിക്കവെ റിപ്പോർട്ടർ ടിവിയോട് ലിസ്റ്റിൻ സ്റ്റീഫൻ പങ്ക് വെച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഒരു പക്കാ മാസ് എന്റർടെയ്‌ൻമെന്റ് സിനിമയാണ് കടുവയെന്നും, ഷാജി കൈലാസ് ടച്ചുള്ള ചിത്രമാണിതെന്നും അദ്ദേഹം പറയുന്നു. ആക്ഷൻ സീക്വെൻസുകളും പാട്ടും ഒക്കെ നിറഞ്ഞ ഈ ചിത്രത്തിലെ സ്റ്റണ്ട് സീനുകൾ ചില സമയത്തൊക്കെ മോഹൻലാലിനെ ഓർമ്മപെടുത്തുന്നവയാണെന്നും അദ്ദേഹം പറയുന്നു.
മോഹൻലാലിന്റെ മീശപിരിയും മുണ്ട് മടക്കി കുത്തുമൊക്കെ കടുവയിലെ മാസ്സ് സീനുകളിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. കടുവക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്നും ലിസ്റ്റിൻ സ്റ്റീഫൻ അതിനൊപ്പം വെളിപ്പെടുത്തി. ഒന്നാം ഭാഗം നേടുന്ന ഈ വിജയം തന്നെയാണ് രണ്ടാം ഭാഗമെടുക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചതെന്നും ലിസ്റ്റിൻ പറയുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലനായി എത്തിയ ഈ ചിത്രത്തിൽ അർജുൻ അശോകൻ, ബൈജു, അലൻസിയർ, സംയുക്ത മേനോൻ, രാഹുൽ മാധവ്, ശിവജി ഗുരുവായൂർ, സീമ, പ്രിയങ്ക നായർ, സുരേഷ് കൃഷ്ണ, ജനാർദ്ദനൻ, ജോയ് മാത്യു, സുധീർ കരമന, ബാലാജി ശർമ്മ, സാജു നവോദയ, അനീഷ് ജി മേനോൻ എന്നിവരും വേഷമിട്ടിരിക്കുന്നു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.