ബോളിവുഡ് ഇതിഹാസമായ അമിതാബ് ബച്ചന്റെ മകനും നടനുമാണ് അഭിഷേക് ബച്ചൻ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മികച്ച നടൻ എന്ന് പേരെടുത്ത അഭിഷേക് പക്ഷെ അച്ഛനായ അമിതാബ് ബച്ചനെ പോലെ ഒരു വമ്പൻ താരം ആയില്ല എന്നത് സത്യമാണ്. അഭിഷേകിന്റെ ഭാര്യ ആയ ഐശ്വര്യ റായിയും അവരുടെ കല്യാണത്തിന് മുൻപേ ബോളിവുഡിലെ നമ്പർ വൺ നായിക ആയിരുന്നു. ഇപ്പോൾ വളരെ സൂക്ഷിച്ചു മാത്രം ചിത്രങ്ങൾ തിരഞ്ഞെടുത്തു ചെയ്യുന്ന രീതിയാണ് അഭിഷേക് പുലർത്തുന്നത്. അഭിഷേക് അഭിനയിക്കുന്ന ഒന്നിലധികം ചിത്രങ്ങൾ അടുത്ത വർഷം റിലീസിനും ഒരുങ്ങുകയാണ്. അപ്പോഴാണ് ട്വിറ്ററിൽ ഒരാൾ അഭിഷേകിനെ തൊഴിൽ രഹിതൻ എന്ന് വിളിച്ചു ട്രോൾ ചെയ്തത്.
അഭിഷേക് ട്വിറ്ററിൽ ഷെയർ ചെയ്ത ഒരു പോസ്റ്റിന്റെ അടിയിൽ കമന്റ് ആയാണ് ഒരാൾ അഭിഷേകിനെ തൊഴിൽ രഹിതൻ എന്ന് വിശേഷിപ്പിച്ചത്. അതിനു അഭിഷേക് ബച്ചൻ നൽകിയ മാസ്സ് മറുപടി ഇപ്പോൾ ഏവരുടെയും ശ്രദ്ധ നേടുകയാണ്. ”ഒരു ഉദ്ദേശ്യമുണ്ടായിരിക്കുക, ഒരു ലക്ഷ്യമുണ്ടായിരിക്കുക, അസാദ്ധ്യമെന്ന് കരുതുന്ന കാര്യം സാദ്ധ്യമെന്ന് ലോകത്തിന് തെളിയിച്ചു കൊടുക്കുക”. ഇതായിരുന്നു അഭിഷേക് ട്വിറ്ററിൽ ഇട്ട പോസ്റ്റ്. അതിനു താഴെ വന്ന കമന്റ് ഇപ്രകാരം, “ഇങ്ങനെ നിങ്ങളെന്തിനാണ് തിങ്കളാഴ്ച ഒരാള്‍ ഹാപ്പിയായിരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്, തൊഴില്‍രഹിതന്‍”.
അതിനു ജൂനിയർ ബച്ചൻ നൽകിയ മറുപടി ഇങ്ങനെ, “ഇല്ല. ഞാനിതിനോട് വിയോജിക്കുന്നു. ഞാന്‍ ചെയ്യുന്നത് എന്താണോ ആ പ്രവൃത്തിയെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്.”. അദ്ദേഹത്തിന്റെ ഈ മറുപടിക്കു വലിയ പിന്തുണ ആണ് ഇപ്പോൾ ലഭിക്കുന്നത്. അഭിനയം കൂടാതെ മറ്റു ബിസിനസ്സുകളും അഭിഷേക് ചെയ്യുന്നുണ്ട്. ഇപ്പോൾ അഭിഷേക് നായകനായി ഒരു ചിത്രം വന്നിട്ട് കുറെ നാളുകൾ ആയി. കഴിഞ്ഞ വർഷം റിലീസ് ചെയ്ത മൻമർസിയാൻ എന്ന ചിത്രമാണ് അഭിഷേകിന്റെ അവസാന റിലീസ്. അനുരാഗ് കശ്യപ് ആണ് ആ ചിത്രം ഒരുക്കിയത്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന അടുത്ത സിനിമയും കുക്കീ ഗുലാട്ടിയുടെ ദി ബിഗ് ബുൾ എന്ന ചിത്രവും ആണ് അടുത്ത വർഷം എത്തുന്ന അഭിഷേക് ചിത്രങ്ങൾ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.