കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം നിവിൻ പോളിയുടെ മറ്റൊരു ബിഗ്ബജറ്റ് ചിത്രമാണ് തുറമുഖം. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനും ആയ രാജീവ് രവി സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം ഈ വർഷം ഏപ്രിൽ മാസത്തിലാണ് റിലീസിന് എത്തുക. നിവിൻ പോളിയോടൊപ്പം ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷാ സജയൻ, അർജുൻ അശോകൻ, പൂർണ്ണിമ ഇന്ദ്രജിത്, മണികണ്ഠൻ ആചാരി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകരണം ലഭിക്കുന്ന കാഴ്ചയാണ് കാണുന്നത്.
മിനി സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചതും രാജീവ് രവി തന്നെയാണ്. സംവിധായകൻ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ബി അജിത് കുമാർ ആണ്. 1950 കളിൽ കൊച്ചി തുറമുഖത്തു നില നിന്നിരുന്ന ചാപ്പ വ്യവസ്ഥിതിക്കു എതിരെ നടന്ന പ്രതിഷേധങ്ങളെ അധികരിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഞാൻ സ്റ്റീവ് ലോപ്പസ്, അന്നയും റസൂലും കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങൾക്ക് ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രമാണ് ഇത്. നിവിൻ പോളി നായകനായ ഗീതു മോഹൻദാസ് ചിത്രം മൂത്തോന് വേണ്ടി ക്യാമറ ചലിപ്പിച്ചതും രാജീവ് രവി ആയിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.