ദളപതി വിജയ് നായകനായി എത്തുന്ന അറുപത്തിനാലാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. മാനഗരം, കൈദി എന്നീ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് ആണ് ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ എന്ന് പറഞ്ഞു പ്രചരിക്കുന്ന ഒരു ചിത്രം ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. ട്രെയിനിന് ഉള്ളിൽ നടക്കുന്ന ഒരു സംഘട്ടന രംഗം ആണ് അതെന്ന സൂചനയാണ് ആ ലൊക്കേഷൻ ചിത്രം നമ്മുക്ക് തരുന്നത്. ഇതിനു മുൻപ് ദളപതിയുടെ കിടിലൻ ഒരു ട്രെയിൻ ഫൈറ്റ് പ്രേക്ഷകർ കണ്ടത് പോക്കിരിയിൽ ആയിരുന്നു. പോക്കിരിക്കു ശേഷം അത്തരത്തിലൊരു ഗംഭീര ട്രെയിൻ ഫൈറ്റ് ആണോ ദളപതി 64 ഇൽ ഒരുക്കുന്നത് എന്നറിയാൻ ഉള്ള ആവേശത്തിലാണ് ആരാധകർ.
സംവിധായകൻ ലോകേഷ് കനകരാജ് തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്. ആദ്യമായാണ് വിജയ്- വിജയ് സേതുപതി ജോഡി ഒരു ചിത്രത്തിൽ ഒരുമിച്ചു എത്തുന്നത്. മലയാളത്തിന്റെ യുവ താരം ആന്റണി വർഗീസും അഭിനയിക്കുന്ന ഈ ചിത്രം സേവ്യർ ബ്രിട്ടോ ആണ് നിർമ്മിക്കുന്നത്. മാളവിക മോഹൻ, ശന്തനു ഭാഗ്യരാജ് ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. സ്റ്റണ്ട് സിൽവ സംഘട്ടനം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് സത്യൻ സൂര്യനും എഡിറ്റിംഗ് നിർവഹിക്കുക ഫിനോമിന് രാജും ആണ്. ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. വിജയ്‌യുടെ പുതിയ ചിത്രമായ ബിഗിൽ നാളെ മുതൽ ലോകം മുഴുവൻ റിലീസ് ചെയ്യും.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.