ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരുന്ന പേട്ടയിലെ വിജയ് സേതുപതിയുടെ മാസ് പോസ്റ്റർ എത്തി. ജിത്തു എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതി അഭിനയിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജ് ആണ്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രം വരുന്ന പൊങ്കലിന് ലോകമെമ്പാടും റിലീസ് ചെയ്യും. ഇന്ന് റിലീസ് ചെയ്ത വിജയ് സേതുപതി സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു നിമിഷങ്ങൾക്കകം ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. ഇതിലെ രജനികാന്തിന്റെ കിടിലൻ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ ദിവസമാണ് അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ഈ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തത്. സൂപ്പർ സ്റ്റാറിന്റെ ഡയലോഗോട് കൂടിയ ഈ കിടിലൻ ഗാനം ഇപ്പോഴേ സൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു. രജനികാന്ത്, വിജയ് സേതുപതി എന്നിവരെ കൂടാതെ ബോളിവുഡ് താരം നവാസുദീൻ സിദ്ദിഖി, ബോബി സിംഹ, സിമ്രാൻ, തൃഷ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. തിരു ദൃശ്യങ്ങൾ ഒരുക്കിയ പേട്ട എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്. ശങ്കർ ഒരുക്കിയ എന്തിരൻ 2 എന്ന ബ്രഹ്മാണ്ഡ ചിത്രം സൂപ്പർ ഹിറ്റ് ആയതിന്റെ സന്തോഷത്തിൽ ആണ് രജനികാന്ത് എങ്കിൽ, ചെക്ക ചിവന്ത വാനം, 96 എന്നെ ചിത്രങ്ങളുടെ വിജയത്തിന്റെ നിറവിൽ ആണ് വിജയ് സേതുപതി. ഈ മാസം തന്നെ അദ്ദേഹം നായകനായ സീതാക്കത്തി എന്ന ചിത്രവും റിലീസ് ചെയ്യും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.