കഴിഞ്ഞ വർഷം പ്രേക്ഷകരുടെ മുന്നിലെത്തി വമ്പൻ ശ്രദ്ധ നേടിയ ചിത്രമാണ് കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷാ സജയൻ എന്നിവ പ്രധാന വേഷം ചെയ്ത നായാട്ട്. തീയേറ്റർ റിലീസിന് ശേഷം ഒടിടി സ്ട്രീമിങ് കൂടി വന്നതോടെ ഈ ചിത്രത്തിന് ലഭിച്ചത് പാൻ ഇന്ത്യൻ റീച്ചാണ്. ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ഈ ചിത്രം രചിച്ചത് ഷാഹി കബീറും സംവിധാനം ചെയ്തത് മാർട്ടിൻ പ്രക്കാട്ടുമാണ്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസ് ന്റെ ബാനറിൽ പ്രശസ്ത സംവിധായകൻ രഞ്ജിത്, പി എം ശശിധരൻ എന്നിവരും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടുമാണ് ഈ ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ നായാട്ടിന് ശേഷം ഒരു പുത്തൻ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മാർട്ടിൻ പ്രക്കാട്ട്. ജോജു ജോർജ് നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ടത് ഇതിന്റെ സംഗീത സംവിധായകനായ ജേക്സ് ബിജോയ് ആണ്.
മാർട്ടിൻ പ്രക്കാട്ട് നിർമ്മിക്കുന്ന ചിത്രമാണിതെന്നാണ് ജേക്സ് ബിജോയ് പറയുന്നത്. അതുപോലെ തന്നെ ഈ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടനെ ഉണ്ടാവുമെന്നും ജേക്സ് ബിജോയ് തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു. ജോജുവിനും മാർട്ടിനുമൊപ്പമുള്ള ഒരു സെൽഫി പങ്ക് വെച്ച് കൊണ്ടാണ് ജേക്സ് ബിജോയ് തന്റെയീ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ബെസ്റ്റ് ആക്ടർ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തു കൊണ്ട് 12 വർഷം മുൻപ് അരങ്ങേറ്റം കുറിച്ച മാർട്ടിൻ പ്രക്കാട്ട്, ആ ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ നായകനായ എ ബി സി ഡി, ചാർളി എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിരുന്നു. ചാർളിയുടെ നിർമ്മാണ പങ്കാളി കൂടിയായിരുന്ന മാർട്ടിൻ അതിനു ശേഷം ഉദാഹരണം സുജാത എന്ന മഞ്ജു വാര്യർ ചിത്രം നിർമ്മിക്കുകയും ചെയ്തു. ചാർലിയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും നേടിയ ആളാണ് മാർട്ടിൻ പ്രക്കാട്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.