നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്ത മറിയം വന്നു വിളക്കൂതി എന്ന ചിത്രം ഇന്നു മുതൽ കേരളത്തിൽ പ്രദർശനമാരംഭിക്കുകയാണ്. സംവിധായകൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽതാഫ് സലിം, സേതുലക്ഷി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നു. എ ആർ കെ മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ നിർമ്മിച്ച ഈ ചിത്രം ഒരു പക്കാ ഫൺ റൈഡ് ആയാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ പോസ്റ്ററുകൾ ടീസർ എന്നിവയെല്ലാം നൽകിയിട്ടുള്ളത്. ബ്ലോക്ക്ബസ്റ്റർ ആയ പ്രേമത്തിന് ശേഷം സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ എന്നിവർ ഒരിക്കൽ കൂടി ഒന്നിച്ചു പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണിത്.
ഒരു രാത്രിയിൽ രണ്ടു മണിക്കൂർ കൊണ്ട് സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ പോകുന്നത് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശബ്‍ദരേഖ മോഡലിൽ റിലീസ് ചെയ്ത ഇതിന്റെ ആദ്യ ടീസർ മുതൽ തന്നെ ഈ ചിത്രം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു. കേരളത്തിൽ മികച്ച റിലീസാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. തിയേറ്റർ ലിസ്റ്റ് ചുവടെ ചേർക്കുന്നു. സിദ്ധാർഥ് ശിവ, ബൈജു സന്തോഷ്, ബേസിൽ ജോസെഫ്, ഷിയാസ്, ഐറീൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത് സിനോജ് പി അയ്യപ്പനും എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരിയുമാണ്. വസിം- മുരളി ടീമാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്. ഒരു കോമഡി ത്രില്ലറായാണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത് എന്നാണ് വിവരം.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.