കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രമാണ് റാം. ഒരു റിയലിസ്റ്റിക് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലിന്റെ നായികാ വേഷം ചെയ്യുന്നത് തെന്നിന്ത്യൻ താര സുന്ദരി തൃഷയാണ്. തൃഷയുടെ രണ്ടാമത്തെ മാത്രം മലയാള ചിത്രമാണ് റാം. ഇപ്പോൾ കേരളത്തിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൽ തൃഷ ജോയിൻ ചെയ്യുകയും അതോടൊപ്പം താൻ മോഹൻലാലിനും സംവിധായകൻ ജീത്തു ജോസഫിനുമൊപ്പമിരിക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കു വെക്കുകയും ചെയ്തു. ഇന്ത്യയിലെ തന്നെ ഇതിഹാസമായ സൂപ്പർ താരത്തിനും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാൾക്കൊപ്പവും എന്നാണ് ഈ പുതിയ ചിത്രം പങ്കു വെച്ചു കൊണ്ട് തൃഷ കുറിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്.
ആദ്യം ഒരു കിടിലൻ ഗെറ്റപ്പിൽ സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കാണപ്പെട്ട മോഹൻലാൽ തൃഷയോടൊപ്പമുള്ള ചിത്രത്തിൽ മറ്റൊരു ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുറേക്കൂടി ചെറുപ്പമായി കാണപ്പെടുന്ന ഈ ലുക്ക് ഫ്ലാഷ് ബാക്ക് സീക്വൻസിലെ ലുക്കാണെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന് വേറെയും ഗെറ്റപ്പുകളുണ്ടെന്നാണ് സൂചന. റാം എന്ന ടൈറ്റിൽ കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ മോഹൻലാലിന്റെ ഭാര്യാ വേഷത്തിൽ, ഒരു ഡോക്ടർ കഥാപാത്രം ആയാണ് തൃഷ അഭിനയിക്കുന്നതെന്നാണ് വിവരം. അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഒട്ടേറെ വിദേശ രാജ്യങ്ങളിലും ഷൂട്ട് ചെയ്യും. ഈ വർഷം പൂജ അവധി സമയത്തു ആശീർവാദ് സിനിമാസ് ആണ് ഈ ചിത്രം റിലീസ് ചെയ്യുക.
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…
ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…
This website uses cookies.