മലയാള സിനിമയുടെ പുതു തലമുറയിലെ ശ്രദ്ധേയയായ നടിമാരിലൊരാളാണ് മറീന മൈക്കൽ. ഒരുപിടി ചിത്രങ്ങളിലെ മികച്ച പ്രകടനം കൊണ്ട് ജനശ്രദ്ധ നേടിയ ഈ നടി വളരെ താഴേക്കിടയിൽ നിന്ന് പൊരുതിക്കയറി മുന്നിൽ വന്ന ചരിത്രത്തിനുടമയാണ്. അതുകൊണ്ട് തന്നെ ഒരു നടിയോടുള്ള സ്നേഹത്തിലുപരി തന്നെ മറീന കാഴ്ച വെക്കുന്ന ആത്മവിശ്വാസത്തോടും കഠിന പരിശ്രമത്തോടും ബഹുമാനമുള്ള ഒരുപാട് പേര് സോഷ്യൽ മീഡിയയിലുണ്ട്. ആറു വർഷം മുൻപ് സംസാരം ആരോഗ്യത്തിനു ഹാനികരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മറീന പിന്നീട് മലയാളം, തമിഴ് ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഇപ്പോഴിതാ മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിനെ ആദ്യമായി നേരിട്ട് കണ്ട അനുഭവമാണ് മറീന മൈക്കൽ തന്റെ ഫേസ്ബുക് പേജിലൂടെ പങ്കു വെക്കുന്നത്. അപകടത്തിൽ പെട്ട് ശരീരം തളർന്നു പോയ ജഗതിക്ക് സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു. തന്നെക്കാൾ കൂടുതൽ ജഗതി ശ്രീകുമാർ എന്ന വിസ്മയർത്തേ ഇഷ്ട്ടപെടുന്ന തന്റെ അച്ഛനെ കുറിച്ചും മറീന ഈ പോസ്റ്റിൽ പറയുന്നു.
മറീനയുടെ വാക്കുകൾ ഇപ്രകാരം, എന്റെ അച്ഛൻ ഒരുപാട് ഒന്നും ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ചിരിച്ചിട്ടുള്ളത് അധികവും ഒരാളുടെ തമാശകൾ കണ്ടാണ്. സിനിമ ഒക്കെ മനസിൽ പതിയും മുൻപേ തന്നെ എന്റെ അച്ഛനെ ചിരിപ്പിച്ചിരുന്ന ആ വ്യക്തിയെ എന്നെങ്കിലും ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്ന ആഗ്രഹം കൂടെ കൂടിയിരുന്നു. പക്ഷെ അപ്രതീക്ഷിതമായി അദ്ദേഹത്തിനുണ്ടായ അപടകം ഞങ്ങളെ ഒരുപാട് വിഷമിപ്പിച്ചു. പലപ്പോഴായി വന്നിരുന്ന ആരോഗ്യം മെച്ചപ്പെട്ടു എന്ന വാർത്തകൾ ഏറെ ആശ്വാസം ആയിരുന്നെങ്കിൽ കൂടി നേരിൽ കാണണം എന്ന ആഗ്രഹം അപ്പോഴും ബാക്കി ആയി തന്നെ നിന്നു. കുറച് മാസങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു പ്രോഗ്രാമിലേക്ക് അതിഥി ആയി ക്ഷണം ലഭിച്ചു. സാധാരണ പോലെ ഫ്ലോറിൽ ചെന്ന് മേക്ക്പ്പ് എല്ലാം കഴിഞ്ഞു റെഡി ആയി എനിക്ക് അനുവദിച്ച ചെയറിൽ ഇരുന്നു. ജഗതീഷ് ചേട്ടൻ, ജയറമേട്ടൻ അങ്ങനെ ഒരുപാട് സീനിയർസ് ഉണ്ട്. ഇടക്ക് എപ്പോഴോ ജയറമേട്ടൻ പുറത്തേക്ക് പോയി. അൽപ സമയത്തിന് ശേഷം തിരികെ വന്നപ്പോൾ എന്റെ ചുറ്റും നിന്നവർ എഴുന്നേൽക്കാൻ തുടങ്ങി.
എനിക്ക് വിശ്വസിക്കാൻ ആയില്ല. കുട്ടിക്കാലം മുതൽ ഞാൻ കാണാൻ കാത്തിരുന്ന ആ മുഖം. ജയറാം ഏട്ടന്റെ ഒപ്പം ഞങ്ങളുടെ ഇടയിലേക്ക് വന്നു. ഒരു ചെറു ചിരി എല്ലാവർക്കും സമ്മാനിച്ചു കൊണ്ട്. എനിക്ക് കുറച് നിമിഷത്തേക്ക് എന്ത് ചെയ്യണം എന്ന് അറിയുണ്ടായില്ല. കാണണം സംസാരിക്കണം എന്ന ആഗ്രഹം ആവോളം ഉണ്ട്. പക്ഷെ ഞാൻ ഇരിക്കുന്നിടത്ത് നിന്ന് മുന്നിൽ ആയാണ്. അങ്ങനെ കുറച് കഴിഞ്ഞപ്പോ ഒരു ബ്രേക്ക് വന്നു. ആ കിട്ടിയ ഗ്യാപ്പിൽ ഞാൻ കൂടുതൽ ഒന്നും ആലോചിക്കാതെ മുന്നിലേക്ക് നടന്നു. വീൽചെയറിന് അരികിൽ ചെന്ന് ഇരുന്ന് കൊണ്ട് പറഞ്ഞു. എന്റെ പേര് മറീന മൈക്കിൾ എന്നാണ്. അത് പറഞ്ഞതും പതിയെ മുഖം തിരിച്ചു എന്നെ നോക്കി ചെറുതായി ഒന്ന് ചിരിച്ചു കുറച് സിനിമകളിൽ ഒക്കെ അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്, എനിക്കും എന്നെക്കാൾ എന്റെ പപ്പക്കും ഒരുപാട് ഇഷ്ടമാണ്. ഞങ്ങൾ പ്രാർത്ഥിക്കും പതിയെ വീണ്ടും പുഞ്ചിരിച്ചുകൊണ്ട് കൈ ഉയർത്തി എന്റെ കൈയ്യിൽ ഒന്നു പിടിച്ചു. ഒരു നന്ദി ആകാം ഉദ്ദേശിച്ചത്. പക്ഷെ എനിക്ക് അത് എന്റെ കടമ ആണ്. ചിരിയോടെ യാത്ര പറഞ്ഞു അവിടുന്ന് നീങ്ങി. ഇങ്ങനെ ഒരു സാഹചര്യത്തിൽ പരിചയപ്പെടാൻ അല്ല ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാലും പ്രോഗ്രാം കഴിയുന്നത് വരെ എത്രയും വേഗം വീട്ടിൽ എത്തി എന്റെ സന്തോഷം പപ്പയോട് പറയുമ്പോൾ ഉള്ള ആ മുഖത്തെ ചിരി മാത്രം ആയിരുന്നു എന്റെ മനസ്സ് നിറയെ.
ഫോട്ടോ കടപ്പാട്: Instagram
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.