മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനാവുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം കഴിഞ്ഞ ഒന്നര വർഷമായി റിലീസ് കാത്തിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി മൂലം റിലീസ് നീണ്ടു പോകുന്ന ഈ ചിത്രം ഇതിനിടയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം ഉൾപ്പെടെ മൂന്നു ദേശീയ ചലച്ചിത്ര അവാർഡുകളും മൂന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയിരുന്നു. അടുത്ത മാസം പന്ത്രണ്ടിന് ഓണം റിലീസ് ആയി കേരളത്തിലെ മുഴുവൻ തീയേറ്ററുകളിലും മരക്കാർ റിലീസ് ചെയ്യാൻ ആയിരുന്നു പ്ലാൻ എങ്കിലും നിലവിലെ സാഹചര്യത്തിൽ തീയേറ്ററുകൾ തുറക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല എന്ന സൂചനയാണ് സർക്കാർ തരുന്നത്. എന്നാൽ എന്ത് സംഭവിച്ചാലും മരക്കാർ എന്ന ചിത്രം തിയേറ്ററിൽ തന്നെ കാണേണ്ടത് ആണെന്നും അതിനാൽ ഈ ചിത്രം ഒടിടി റിലീസ് ചെയ്യില്ല എന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
പതിനെട്ട് മാസത്തോളമായി ചിത്രം ഹോൾഡ് ചെയ്തു വെച്ചിരിക്കുകയാണ് എന്നും ഓഗസ്റ്റ് മാസത്തിൽ ഓണത്തിന് റിലീസ് ചെയ്യാൻ സാധിക്കാത്ത പക്ഷം അടുത്ത ഡേറ്റ് നോക്കുമെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാണ് എന്ന് മാത്രമല്ല, ലോകം മുഴുവൻ മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയി അഞ്ചു ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്യാൻ ആണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്‌സ്, ഓവർസീസ് റൈറ്റ്‌സ്, സാറ്റലൈറ്റ് റൈറ്റ്‌സ്, ഡിജിറ്റൽ റൈറ്റ്‌സ് എന്നിവയെല്ലാം നേടിയ ചിത്രം കൂടിയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.