[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അടിമയാകാന്‍ വേറെ ആളെ നോക്കണം ഇന്ദുചൂഢന്‍; നരസിംഹത്തിലെ സ്ത്രീവിരുദ്ധ ഡയലോഗിനോട് വനിതാശിശുവികസന വകുപ്പിന്റെ പ്രതികരണം..!

വനിതാശിശുവികസന വകുപ്പിന്റെ ഇനി വേണ്ട വിട്ടുവീഴ്ച എന്ന പേരിലുള്ള ക്യാമ്പയിന്‍ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. സ്ത്രീവിരുദ്ധമായ ചിന്തകളുടെ പൊളിച്ചെഴുത്തുകള്‍ സിനിമയിലും ആവശ്യമാണെന്ന് കാണിച്ചാണ് അവർ തങ്ങളുടെ പുതിയ പരസ്യം പുറത്തു വിട്ടിരിക്കുന്നത്. രഞ്ജിത് രചിച്ചു, ഷാജി കൈലാസ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായി 2000 ഇൽ റിലീസ് ചെയ്ത ചിത്രമാണ് നരസിംഹം. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ആ ചിത്രത്തിലെ ഡയലോഗുകൾ എല്ലാം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇന്നും സോഷ്യൽ മീഡിയയിൽ ഏറെ തരംഗം ഉണ്ടാക്കുന്ന ഡയലോഗുകൾ ആണ് ആ ചിത്രത്തിലേതു. ആ ചിത്രത്തിലെ, മോഹൻലാൽ അവതരിപ്പിക്കുന്ന ഇന്ദുചൂഡൻ എന്ന കഥാപാത്രം പറയുന്ന കാല് മടക്കി ചുമ്മാ തൊഴിക്കാനും, എന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും എരിഞ്ഞു തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം, പറ്റുമെങ്കില്‍ കയറിക്കോ എന്ന ഡയലോഗിന് ആണ് വനിതാശിശുവികസന വകുപ്പിന്റെ മറുപടി.

ഹാ ബെസ്റ്റ് അടിമയാകാന്‍ വേറെ ആളെ നോക്കണം. ഇന്ദുചൂഡന്‍ വണ്ടി വിട്ടോ എന്ന മാസ് മറുപടി ആണ് ഇത്തവണ വനിതാശിശുവികസന വകുപ്പ് നൽകിയിരിക്കുന്നത്. നേരത്തെയും വനിതാശിശുവികസന വകുപ്പിന്റെ ക്യാമ്പയിനുകള്‍ വലിയ രീതിയില്‍ ട്രെൻഡ് ആയി മാറിയിട്ടുണ്ട്. അബോഷനുമായി ബന്ധപ്പെട്ട ക്യാമ്പയിനുകള്‍ എല്ലാം വലിയ തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. വലിയൊരു വിഭാഗം ജനങ്ങള്‍ വിനോദോപാധിയായി കാണുന്ന സിനിമയിലും സ്ത്രീവിരുദ്ധമായ ചിന്തകളുടെ പൊളിച്ചെഴുത്തുകള്‍ക്കു പ്രസക്തിയുണ്ട് എന്നും ലിംഗസമത്വത്തിലേക്കുള്ള ചുവടുവെപ്പുകളാണ് അത്തരം പൊളിച്ചെഴുത്തുകൾ എന്നും അവർ പറയുന്നു. അതോടൊപ്പം തന്നെ ജനപ്രിയ സിനിമകളിലെ പോപ്പുലർ ആയ സ്ത്രീവിരുദ്ധമായ ഡയലോഗുകള്‍ പൊളിച്ചെഴുതി കമന്റ് ചെയ്യാനും അവർ ആവശ്യപെട്ടിട്ടുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.