മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാ പ്രേമികളും. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം കൂടി ഈ ചിത്രം കരസ്ഥമാക്കിയതോടെ കാത്തിരിപ്പിനുള്ള ആക്കം കൂടി എന്ന് തന്നെ പറയാം. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം മൂന്നു ദേശീയ പുരസ്‍കാരങ്ങളാണ് നേടിയത്. മികച്ച ചിത്രം, വി എഫ് എക്സ്, വസ്ത്രാലങ്കാരം എന്നിവയാണവ. അതോടൊപ്പം മികച്ച നൃത്ത സംവിധാനം, ഡബ്ബിങ്, വി എഫ് എക്സ് എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും ഈ ചിത്രം നേടിയെടുത്തു. പ്രിയദർശന്റെ മകൻ ആയ സിദ്ധാർഥ് ആണ് ഈ ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസർ ആയി ജോലി ചെയ്തത്. ഇപ്പോൾ മരക്കാരിലെ വി എഫ് എക്സ് ജോലികളെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രിയദർശൻ. ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം തുറന്നു സംസാരിച്ചത്. ഏകദേശം മുപ്പതു ശതമാനത്തിനു മുകളിൽ കടൽ രംഗങ്ങൾ ഉള്ള ചിത്രമാണ് ഇതെങ്കിലും മരക്കാറിൽക്യാമറ കടൽ കണ്ടിട്ടില്ല എന്ന് പ്രിയദർശൻ പറയുന്നു.
ഹോളിവുഡ് ക്ലാസിക് ചിത്രം ടൈറ്റാനിക് ഷൂട്ട് ചെയ്ത സെയിം ടെക്‌നിക്കിൽ തന്നെയാണ് മരക്കാർ ഷൂട്ട് ചെയ്തിരിക്കുന്നത് എന്നും ഫുൾ ഗ്രീൻ സ്ക്രീൻ ഇട്ടു രാമോജി റാവു ഫിലിം സിറ്റിയിലെ കപ്പലിന്റെ കൂറ്റൻ സെറ്റിലാണ് ഈ ചിത്രം ഒരുക്കിയതെന്നും അദ്ദേഹം പറയുന്നു. ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത് കപ്പലിലെ സീനുകൾ ഷൂട്ട് ചെയ്യാൻ ആയിരുന്നെന്നും ചിത്രത്തിലെ മുഴുവൻ കടലും വി എഫ് എക്സ് ആണെന്നും അദ്ദേഹം പറഞ്ഞു. വിഷ്വൽ എഫക്ട്സ് എല്ലാം ഇന്ത്യയിൽ തന്നെയാണ് ചെയ്തത് എന്നും ഹോളിവുഡ് നിലവാരത്തിലുള്ള വി എഫ് എക്സ് ഇന്ത്യയിൽ ചെയ്യാൻ സാധിക്കും എന്നതിന് തെളിവ് കൂടിയാണ് മരക്കാർ എന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തോളമാണ് ഈ ചിത്രത്തിലെ വി എഫ് എക്സ് ചെയ്യാനെടുത്ത സമയമെന്നും ഒന്നര ഏക്കറോളം വരുന്ന ജലം നിറച്ച ഒരു ടാങ്കിൽ ആണ് കടൽ രംഗങ്ങൾ ഷൂട്ട് ചെയ്തത് എന്നും അദ്ദേഹം വെളിപ്പെടുത്തി. അതിൽ എട്ടടിയോളം വെള്ളവും തിരകൾ ഉണ്ടാക്കിയെടുക്കാൻ മെഷീനുകളും സ്ഥാപിച്ചു.
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
This website uses cookies.