ഇന്ത്യൻ സിനിമയിലെ മഹാനടന്മാരിലൊരാളായ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശനൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ സംസാര വിഷയം. മോഹൻലാൽ, അക്ഷയ് കുമാർ, സൂര്യ, ചിരഞ്ജീവി, യാഷ്, റാം ചരൺ എന്നിവർ ചേർന്ന് പുറത്തു വിട്ട ഈ ട്രൈലെർ പ്രേക്ഷകരുടേയും സിനിമാ താരങ്ങളുടേയും നിരൂപകരുടേയുമെല്ലാം മനസ്സ് കവർന്നു കഴിഞ്ഞു. ഇന്ത്യൻ സിനിമാ ലോകം ഈ ട്രൈലെർ അക്ഷരാർത്ഥത്തിൽ ആഘോഷമാക്കി എന്ന് തന്നെ പറയാം. പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, ടോവിനോ തോമസ്, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ, അപർണ ബാലമുരളി തുടങ്ങി ഒട്ടേറെ മലയാള താരങ്ങൾ ഈ ട്രൈലെർ ഷെയർ ചെയ്തപ്പോൾ തെലുങ്കിൽ നിന്ന് സൂപ്പർ താരം മഹേഷ് ബാബുവടക്കം മരക്കാർ ട്രൈലെർ ഷെയർ ചെയ്തു.
തമിഴിൽ നിന്ന് ഒട്ടേറെ നിരൂപകരും മീഡിയകളും അതുപോലെ തന്നെ സംവിധായകനായ കെ വി ആനന്ദും മരക്കാർ ട്രൈലെർ ഷെയർ ചെയ്തിട്ടുണ്ട്. പ്രശസ്തമായ ബോളിവുഡ് സിനിമാ മീഡിയകളും അവിടുത്തെ നിരൂപകരുമെല്ലാം മരക്കാർ ട്രെയിലറിന് ഗംഭീര പ്രശംസയാണ് നൽകുന്നത്. ആശീർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ, നന്ദു, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂർ, മണിക്കുട്ടൻ, ജി സുരേഷ് കുമാർ, ഗണേഷ് കുമാർ, ഇന്നസെന്റ്, സുഹാസിനി എന്നിവരുമഭിനയിക്കുന്നു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.