മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാണ് അടുത്ത വർഷം നമ്മുടെ മുന്നിൽ എത്താൻ പോകുന്നത്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് അടുത്ത വർഷം മാർച്ചിൽ എത്തുന്നത്. കേരളത്തിൽ ആദ്യമായി അഞ്ഞൂറോളം സ്‌ക്രീനിൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രമായിരിക്കും മരക്കാർ എന്നാണ് സൂചന. മാത്രമല്ല അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ പോകുന്ന ആദ്യ മലയാള ചിത്രവും മരക്കാർ ആവും. ഇപ്പോഴിതാ ഈ ചിത്രം ഐ മാക്സ് സ്‌ക്രീനുകളിലും റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ എന്നാണ് ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.
നൂറു കോടിയോളം രൂപ മുതൽ മുടക്കിൽ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വി എഫ് എക്സ് ജോലികൾക്കു വേണ്ടി മാത്രം 25 കോടിക്ക് മുകളിൽ ആണ് ചിലവാക്കുന്നത് എന്നാണ് വിവരം. ഹോളിവുഡ് ചിത്രങ്ങളുടെ വരെ വി എഫ് എക്സ് ജോലികൾ ചെയ്തിട്ടുള്ള, ഓസ്കാർ ജേതാക്കളായ ആനി ബ്രെയിൻ ടീം ആണ് മരക്കാരിനു വേണ്ടി വി എഫ് എക്സ് ഒരുക്കുന്നത്. പ്രിയദർശൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് തിരു ആണ്. ഐ മാക്സ് ഫോർമാറ്റിൽ റിലീസ് ചെയ്താൽ ആ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായി മരക്കാർ അറബിക്കടലിന്റെ സിംഹം മാറും.
ഇപ്പോൾ തന്നെ മലയാള സിനിമാ ചരിത്രത്തിലെ റെക്കോർഡ് തുകക്ക് ഓവർസീസ് റൈറ്റ്സ് വിറ്റു പോയ ഈ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് വിറ്റു പോയതും മലയാളത്തിലെ റെക്കോർഡ് തുകയ്ക്കാണ്. റോണി റാഫേൽ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നത് രാഹുൽ രാജ്, അങ്കിത് സൂരി എന്നിവർ ആണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൾ ആയി എത്തുന്നത് സന്തോഷ് ടി കുരുവിളയും ഡോക്ടർ സി ജെ റോയിയും ആണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.