മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനാവുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാണ് എന്ന് മാത്രമല്ല, ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും നേടിയ സിനിമയാണ്. ഇപ്പോൾ കോവിഡ് പ്രതിസന്ധിയിൽ പെട്ട് ഉഴറുന്ന മലയാള സിനിമയെ കൈപിടിച്ചുയര്ത്താൻ ഒരു മോഹൻലാൽ ചിത്രത്തിനെ സാധിക്കൂ എന്നും അത് മരക്കാർ ആണെന്നുമുള്ള വിശ്വാസമാണ് മലയാള സിനിമാ പ്രവർത്തകരെ മുന്നോട്ടു നയിക്കുന്നത്. അതിന്റെ ഭാഗമായി അടഞ്ഞു കിടക്കുന്ന തീയേറ്ററുകൾ മരക്കാർ റിലീസ് ചെയ്തു കൊണ്ട് തുറക്കുമെന്നുള്ള വിവരങ്ങൾ ആണ് ഇപ്പോൾ ലഭിക്കുന്നത്. അതോടൊപ്പം തന്നെ കേരളത്തിലെ മുഴുവൻ സ്‌ക്രീനുകളിലും മരക്കാർ എത്തുമെന്നുള്ള റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്. ഇതിന്റെ ഔദ്യോഗിക സ്ഥിതീകരണം അധികം വൈകാതെ തന്നെ പുറത്തു വരുമെന്നാണ് സൂചന.
കേരളത്തിലെ അറുനൂറിൽ അധികം സ്‌ക്രീനുകളിൽ റീലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി മാറും അതോടെ മരക്കാർ. അതോടൊപ്പം, മരക്കാർ റിലീസ് ചെയ്തു മൂന്നാഴ്ചത്തേക്കു മറ്റൊരു ചിത്രവും മലയാളത്തിൽ റിലീസ് ചെയ്യാതെ മരക്കാരിനു ഫ്രീ റൺ കേരളത്തിൽ നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതായാലും മരക്കാർ എന്ന ചിത്രം കൊണ്ട് കേരളത്തിലെ സിനിമ വ്യവസായത്തെ പുനര്ജീവിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകം. ഈ വരുന്ന ഓഗസ്റ്റ് മാസം പന്ത്രണ്ടിന് മരക്കാർ റിലീസ് ചെയ്യാൻ ആണ് തീരുമാനം. അതേ ദിവസം തന്നെ ലോകം മുഴുവൻ, മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയി അഞ്ചു ഭാഷകളിൽ ഈ ചിത്രം പ്രദർശനം ആരംഭിക്കും.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.