[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

54-ാം വയസ്സിലും അതിശയിപ്പിക്കുന്ന മെയ് വഴക്കം; യോഗാ ദിനത്തിൽ പങ്കുവച്ച പോസ്റ്റ് വൈറൽ ആവുന്നു

ഒരുകാലത്തു മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് ലിസി. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായികാ വേഷം ചെയ്ത ലിസി സംവിധായകൻ പ്രിയദര്ശനെ ആണ് വിവാഹം ചെയ്തത്. കുറച്ചു വർഷങ്ങൾക്കു മുൻപ് വിവാഹ മോചനം നേടിയ ലിസി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. കഴിഞ്ഞ ദിവസം, അന്താരാഷ്ട്ര യോഗ ദിനത്തിൽ ലിസി പങ്കു വെച്ച തന്റെ യോഗാ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. അൻപത്തിനാലാം വയസ്സിലും അപാരമായ മെയ് വഴക്കമാണ് ഈ നടിക്കുള്ളതെന്നു ആ ചിത്രങ്ങൾ നമ്മുക്ക് കാണിച്ചു തരുന്നു. ചെയ്യാൻ വളരെ കഠിനമായ യോഗാ പോസുകൾ ആണ് ലിസി പങ്കു വെച്ച തന്റെ ചിത്രങ്ങളിൽ ഉള്ളത്. വളരെ വർഷങ്ങൾ ആയി യോഗ പരിശീലിക്കുന്ന ലിസി വളരെ എളുപ്പത്തിൽ തന്നെ ശ്രമകരമായ യോഗാ പോസുകൾ ചെയ്യാൻ പ്രാഗത്ഭ്യം നേടിയ വ്യക്തി കൂടിയാണ്. ഇപ്പോഴും ചെറുപ്പമായി ഇരിക്കാൻ ലിസിയെ സഹായിക്കുന്നതും ഈ യോഗ പരിശീലനം തന്നെയാണ്.

മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ഒപ്പം അഭിനയിച്ച ലിസി തമിഴ്, തെലുങ്കു ഭാഷകളിലും അഭിനയിച്ചു കയ്യടി നേടിയിട്ടുണ്ട്. ചെന്നൈയില്‍ ലിസി ലക്ഷ്മി ഡബ്ബിങ് സ്റ്റുഡിയോ എന്ന സ്ഥാപനവും  നടിയുടെ പേരിലുണ്ട്. ലിസി- പ്രിയദർശൻ ദമ്പതികളുടെ മക്കളായ കല്യാണി പ്രിയദർശനും സിദ്ധാർഥ് പ്രിയദർശനും ഇപ്പോൾ സിനിമയിൽ സജീവമാണ്. കല്യാണി ഇപ്പോൾ മലയാളം, തമിഴ്, തെലുങ്കു ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടിയ നടിയാണ്. സിദ്ധാർഥ് ആണെങ്കിൽ വി എഫ് എക്സ് സൂപ്പർവൈസർ ആയാണ് അരങ്ങേറ്റം കുറിച്ചത്. തന്റെ ആദ്യ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ തന്നെ കേരളാ സംസ്ഥാന പുരസ്‍കാരവും ദേശീയ പുരസ്‍കാരവും സ്വന്തമാക്കിയ വ്യക്തിയാണ് സിദ്ധാർഥ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.