[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചരിത്രം കുറിക്കാൻ മരക്കാർ; കേരളത്തിലെ എല്ലാ തീയേറ്ററുകളിലും ഒരുമിച്ച് മരക്കാർ റീലിസ് ആകുമെന്ന് സൂചന..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനാവുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാണ് എന്ന് മാത്രമല്ല, ഇന്ത്യയിലെ  മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും നേടിയ സിനിമയാണ്. ഇപ്പോൾ കോവിഡ് പ്രതിസന്ധിയിൽ പെട്ട് ഉഴറുന്ന മലയാള സിനിമയെ കൈപിടിച്ചുയര്ത്താൻ ഒരു മോഹൻലാൽ ചിത്രത്തിനെ സാധിക്കൂ എന്നും അത് മരക്കാർ ആണെന്നുമുള്ള വിശ്വാസമാണ് മലയാള സിനിമാ പ്രവർത്തകരെ മുന്നോട്ടു നയിക്കുന്നത്. അതിന്റെ ഭാഗമായി അടഞ്ഞു കിടക്കുന്ന തീയേറ്ററുകൾ മരക്കാർ റിലീസ് ചെയ്തു കൊണ്ട് തുറക്കുമെന്നുള്ള വിവരങ്ങൾ ആണ് ഇപ്പോൾ ലഭിക്കുന്നത്. അതോടൊപ്പം തന്നെ കേരളത്തിലെ മുഴുവൻ സ്‌ക്രീനുകളിലും മരക്കാർ എത്തുമെന്നുള്ള റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്. ഇതിന്റെ ഔദ്യോഗിക സ്ഥിതീകരണം അധികം വൈകാതെ തന്നെ പുറത്തു വരുമെന്നാണ് സൂചന.

കേരളത്തിലെ അറുനൂറിൽ അധികം സ്‌ക്രീനുകളിൽ റീലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി മാറും അതോടെ മരക്കാർ. അതോടൊപ്പം, മരക്കാർ റിലീസ് ചെയ്തു മൂന്നാഴ്ചത്തേക്കു മറ്റൊരു ചിത്രവും മലയാളത്തിൽ റിലീസ് ചെയ്യാതെ മരക്കാരിനു ഫ്രീ റൺ കേരളത്തിൽ നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതായാലും മരക്കാർ എന്ന ചിത്രം കൊണ്ട് കേരളത്തിലെ സിനിമ വ്യവസായത്തെ പുനര്ജീവിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകം. ഈ വരുന്ന ഓഗസ്റ്റ് മാസം പന്ത്രണ്ടിന് മരക്കാർ റിലീസ് ചെയ്യാൻ ആണ് തീരുമാനം. അതേ ദിവസം തന്നെ ലോകം മുഴുവൻ, മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയി അഞ്ചു ഭാഷകളിൽ ഈ ചിത്രം പ്രദർശനം ആരംഭിക്കും.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.