കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ മരക്കാർ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലായി മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ റിലീസായി ഈ കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്യാനായിരിക്കെയാണ് കോവിഡ് ഭീഷണി മൂലം ലോകമെങ്ങും സിനിമാ വ്യവസായമടക്കം പല രംഗങ്ങളും നിശ്ചലമായതു. വലിയ ബജറ്റ് ചിത്രമായത് കൊണ്ട് തന്നെ മരക്കാർ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും ഓൺലൈൻ റിലീസ് ആയിരിക്കില്ല എന്നും സംവിധായകൻ പ്രിയദർശൻ പറഞ്ഞിരുന്നു. ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷമോ മാത്രമേ മരക്കാർ റിലീസ് ഉണ്ടാകു എന്നാണ് അദ്ദേഹം സൂചിപ്പിച്ചതു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെ കുറിച്ചു കൂടുതൽ വെളിപ്പെടുത്തി മുൻപോട്ടു വന്നിരിക്കുന്നത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആണ്.
അറുപതു രാജ്യങ്ങളിൽ അഞ്ചു ഭാഷകളിലായി റിലീസ് ചെയ്യാൻ കരാർ ഉണ്ടെന്നും അതുകൊണ്ടു തന്നെ അവിടെയെല്ലാം ഒരുമിച്ചു റിലീസ് ചെയ്യാൻ പറ്റുന്ന സാഹചര്യം രൂപപ്പെട്ടു വരുമ്പോഴേ മരക്കാർ റിലീസ് ചെയ്യൂ എന്നാണ് അദ്ദേഹം പറയുന്നത്. എല്ലാം ശാന്തമാകുന്ന സമയത്തെ മരക്കാർ റിലീസ് ചെയ്യൂ എന്നും അത് തന്നെയാണ് മോഹൻലാൽ സാറും തന്നോട് പറഞ്ഞതെന്നും ആന്റണി പറയുന്നു. എല്ലാം നേരെയാവാനും ശാന്തമാകാനും പ്രാർഥിക്കുക മാത്രമേ നമുക്കിപ്പോൾ വഴിയുള്ളു എന്നും അദ്ദേഹം പറയുന്നു. ആശീർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്, മൂൺ ഷോട്ട് എന്റർടൈൻമെന്റ് എന്നിവ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ബജറ്റ് നൂറു കോടി രൂപയാണ്. മോഹൻലാലിനൊപ്പം വലിയ താരനിരയണിനിരന്നിട്ടുള്ള ചിത്രം കൂടിയാണ് മരക്കാർ.
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
This website uses cookies.