മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ; അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രം ഈ വരുന്ന ഡിസംബർ അല്ലെങ്കിൽ അടുത്ത വിഷു സീസണിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് സൂചന. മലയാള സിനിമയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായാണ് മരക്കാർ ഒരുങ്ങുന്നത്. പ്രിയദർശൻ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ് ന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നൂറു കോടി രൂപയ്ക്ക് മുകളിൽ മുതൽ മുടക്കിൽ ആണ് മരക്കാർ ഒരുക്കുന്നത്. ഇപ്പോൾ വരുന്ന വിവര പ്രകാരം പത്തു ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്യാൻ ആണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. അത് സാധിച്ചാൽ ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രമായി മരക്കാർ മാറും.
മോഹൻലാലിന് പുറമെ, മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, പൂജ കുമാർ, മുകേഷ്, നെടുമുടി വേണു, രഞ്ജി പണിക്കർ എന്നിവരും ബ്രിട്ടീഷ്, ചൈനീസ് നടന്മാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സാബു സിറിൽ പ്രോജക്ട് ഡിസൈനർ ആയി എത്തുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് റോണി റാഫേലും ദൃശ്യങ്ങൾ ഒരുക്കിയത് തിരുവും ആണ്. ഈ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾക്ക് വമ്പൻ സ്വീകരണം ആണ് ആരാധകരും സിനിമാ പ്രേമികളും ചേർന്നു നൽകിയത്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.