മോഹൻലാൽ- പ്രിയദർശൻ ടീം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ തീയേറ്റർ റിലീസ് ആയിരിക്കും എന്നുള്ള പ്രഖ്യാപനം വന്നത് രണ്ടു ദിവസം മുൻപാണ്. എന്നാൽ അതിനു ശേഷം ആരംഭിച്ച മരക്കാർ പ്രീ-ബുക്കിംഗ് മലയാള സിനിമയിലെ പുതിയ ചരിത്രമായി മാറുകയാണ്. മിന്നൽ വേഗത്തിലാണ് ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റഴിയുന്നത്. ആശീർവാദ് സിനിമാസിന്റെ കീഴിലുള്ള സ്‌ക്രീനുകളിലാണ് ആദ്യം ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകൾക്കകം തന്നെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റു തീർന്നു. അതിനൊപ്പം തന്നെ ചരിത്രമായി മാറുന്നത് മരക്കാർ ഫാൻസ് ഷോകൾ ആണ്. ഇതിനോടകം 420 ഓളം ഫാൻസ് ഷോകൾ ആണ് ഓൾ കേരളാ തലത്തിൽ തീരുമാനിക്കപെട്ടത്. അതിൽ തന്നെ എൺപതു ശതമാനത്തോളം ഫാൻസ് ഷോകളും ഇപ്പോഴേ സോൾഡ് ഔട്ട് ആയി കഴിഞ്ഞു. ഇനിയും കൂടുതൽ ഫാൻസ് ഷോകൾ കൂട്ടിച്ചേർക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
കേരളത്തിലെ ഏറ്റവും മികച്ച സ്‌ക്രീനായ തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ ആദ്യ ദിനം 42 ഷോകൾ ആണ് മരക്കാരിനായി ചാർട്ട് ചെയ്തിരിക്കുന്നത്. ഇത് പുതിയ റെക്കോർഡ് ആണ്. അതുപോലെ തന്നെ കേരളത്തിലെ പ്രധാന സെന്ററുകളിൽ ഉള്ള വലിയ സ്‌ക്രീനുകളിൽ എല്ലാം തന്നെ 24 മണിക്കൂർ മാരത്തോൺ ഷോകളാണ് ചാർട്ട് ചെയ്തിരിക്കുന്നത്. ലോകം മുഴുവൻ രണ്ടായിരത്തിനു മുകളിൽ സ്‌ക്രീനുകളിൽ കൂടി എത്തുന്ന ഈ ചിത്രം ഗൾഫിലും വിദേശത്തും റെക്കോർഡ് റിലീസ് ആണ് ലക്‌ഷ്യം വെക്കുന്നത്. അഞ്ചു ഭാഷകളിൽ ആയി ഡിസംബർ രണ്ടിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുക. ഗൾഫിലും അമേരിക്കയിലും ഡിസംബർ ഒന്നിന് രാത്രി തന്നെ തുടങ്ങുന്ന പ്രീമിയർ ഷോകളിലൂടെ ആവും ഈ ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കുക എന്നും ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നു. മലയാള സിനിമയിലെ സകല റെക്കോർഡുകളും മരക്കാർ കടപുഴക്കും എന്നാണ് മലയാള സിനിമാ ലോകം തന്നെ വിശ്വസിക്കുന്നത്.
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
This website uses cookies.