മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായി എത്തുന്ന സിനിമയാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ- മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ എന്നിവർ ചേർന്നൊരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം. ഈ വർഷം റംസാനോ ഓണത്തിനോ റിലീസ് പ്രതീക്ഷിക്കുന്ന മരക്കാർ റിലീസിന് മുൻപ് തന്നെ ഒട്ടേറെ വമ്പൻ റെക്കോർഡുകളാണ് സൃഷ്ടിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് നേടിയ മരക്കാർ റിലീസിന് മുൻപ് തന്നെ നൂറു കോടിക്ക് മുകളിൽ ബിസിനസ് ആണ് നടത്തിയത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 85 കോടി രൂപ മുതൽ മുടക്കി ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ ബുക്ക് മൈ ഷോ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടിക്കറ്റ് ബുക്കിങ് ആപ്പിലും മലയാള സിനിമയിലെ പുതിയ റെക്കോർഡ് നേടിക്കഴിഞ്ഞു. ബുക്ക് മൈ ഷോ ആപ്പിൽ ആദ്യമായി 100 K പ്രേക്ഷകർ കാത്തിരിക്കുന്നു എന്ന് രേഖപ്പെടുത്തിയ ചിത്രമായി മരക്കാർ മാറി കഴിഞ്ഞു. മലയാളത്തിൽ നിന്നും ആദ്യമായി 50 K ആളുകൾ കാത്തിരിപ്പു രേഖപെടുത്തിയത് മോഹൻലാൽ തന്നെ നായകനായ ഒടിയൻ എന്ന ചിത്രത്തിന് ആയിരുന്നു.
കഴിഞ്ഞ മാർച്ചിലാണ് മരക്കാർ എന്ന ചിത്രം ബുക്ക് മൈ ഷോ ആപ്പിൽ വന്നത്. പതിനൊന്നു മാസം കൊണ്ടാണ് ഈ ചിത്രം 100 K എന്ന അപൂർവ നേട്ടത്തിൽ എത്തിച്ചേർന്നത്. രണ്ടു ദിവസം മുൻപ് ഈ ചിത്രത്തിലെ ആദ്യ ലിറിക് വീഡിയോ സോങ് റിലീസ് ചെയ്തിരുന്നു. റോണി റാഫേലിന്റെ സംഗീതത്തിൽ കെ എസ് ചിത്ര ആലപിച്ച ഈ താരാട്ടു പാട്ടു ഇപ്പോൾ തന്നെ വലിയ ഹിറ്റാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ അഞ്ചു ഭാഷകളിൽ ആയാണ് ഈ ചിത്രം ഒരേ ദിവസം റിലീസ് ചെയ്യാൻ പോകുന്നത്. മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, ബാബുരാജ്, സുഹാസിനി, ഹരീഷ് പേരാടി, ഗണേഷ് കുമാർ, സന്തോഷ് കീഴാറ്റൂർ, മാമുക്കോയ, ഇന്നസെന്റ്, മണിക്കുട്ടൻ, നന്ദു, സുരേഷ് കൃഷ്ണ തുടങ്ങി ഒരു വലിയ താരനിര ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.