പ്രശസ്ത ബോളിവുഡ് താരമായ നടി ആലിയ ഭട്ട് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാന്റെ കുഞ്ഞുമക്കൾ മറിയത്തിന് വമ്പൻ സർപ്രൈസ് നൽകിയിരിക്കുകയാണ്. കുഞ്ഞു മറിയത്തിനായി ആലിയ ഭട്ട് സമ്മാനങ്ങൾ അയച്ച് നൽകിയിരുന്നു. ഇപ്പോഴിതാ ദുൽഖർ സൽമാൻ ആലിയ ഭട്ട് നൽകിയ സമ്മാനങ്ങൾ എന്തെല്ലാമാണെന്ന് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ സ്റ്റോറിയായി നൽകിയിരിക്കുകയാണ്. ആലിയ ഭട്ടിനോടുള്ള ദുൽഖറിന്റെ ആരാധന മുൻപ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളതാണ്. കുഞ്ഞ് മറിയം വളർന്നുവരുമ്പോൾ അലിയെ പോലെ ആവണം എന്നാണ് തന്റെ ആഗ്രഹം എന്നും ദുൽഖർ തുറന്നു പറഞ്ഞിട്ടുണ്ട്. താരങ്ങൾക്കിടയിലെ ഈ താരാരാധന ദുൽഖർ ആരാധകർ വലിയ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. ആലിയ നൽകിയ സമ്മാനങ്ങൾ മറിയത്തിനുള്ള ഒരു കുറിപ്പ് കൂടിയുണ്ട്. താൻ അയച്ച സമ്മാനങ്ങൾ മറിയത്തിന് ഇഷ്ടമാകും എന്ന് കരുതുന്നു എന്ന കുറിപ്പിൽ പറയുന്നു.
ആലിയുടെ ഈ കുറുപ്പും ദുൽഖർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. സ്നേഹസമ്മാനം സ്വീകരിച്ചുകൊണ്ടുള്ള ദുൽഖറിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആലിയും പങ്കുവെച്ചിട്ടുണ്ട്. താരങ്ങൾക്കിടയിലെ ഈ സൗഹൃദബന്ധം ആരാധകരും പ്രമുഖ മാധ്യമങ്ങളും ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ആലിയയോടുള്ള തന്റെ ആരാധന ഒരു അഭിനേതാവ് എന്ന നിലയിലാണുള്ളതെന്നും അതൊരു ക്രഷ് അല്ലയെന്നും ദുൽഖർ വ്യക്തമാക്കിയിട്ടുണ്ട്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.