മാസ്റ്റർ ഡയറക്ടർ പ്രിയദർശന്റെ മോഹൻലാൽ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ഹൈദരാബാദിൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജ സ്റ്റില്ലുകൾ മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പങ്കു വെച്ചിട്ടുണ്ട്. ഡിസംബർ പത്തോടു കൂടി ആയിരിക്കും മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുക എന്നാണ് സൂചന. ഒറ്റ ഷെഡ്യൂളിൽ ആയി ഏകദേശം നൂറു ദിവസം കൊണ്ടാണ് ഈ ചിത്രം പൂർത്തിയാവുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത വർഷം മാർച്ച് മാസം വരെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കാണും. രാമേശ്വരം, ഊട്ടി എന്നിവിടങ്ങളിലും രാമോജി റാവു ഫിലിം സിറ്റിയിൽ നിർമ്മിച്ച കൂറ്റൻ സെറ്റിലും ആണ് ഈ ചിത്രം ഷൂട്ട് ചെയ്യുക. 2020 ഇൽ മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഈ ചിത്രം മൊഴിമാറ്റി ഒരേ സമയം പ്രദർശനത്തിനെത്തിക്കാനാണ് നീക്കം.
സാബു സിറിൽ പ്രൊജക്റ്റ് ഡിസൈനർ ആയി എത്തുന്ന ഈ ചിത്രത്തിൽ മലയാളത്തിൽ നിന്ന് പ്രണവ് മോഹൻലാൽ, മധു, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ എന്നിവർ ഉണ്ടാകും. കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, തമിഴ് നടന്മാരായ അർജുൻ, പ്രഭു, ഹിന്ദി നടൻ ആയ സുനിൽ ഷെട്ടി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. തിരു കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിൽ നാല് സംഗീത സംവിധായകർ ഉണ്ടാകും. അതിലൊരാൾ റോണി റാഫേൽ ആണ്. അതുപോലെ വിദേശത്തു വെച്ചാവും ഈ ചിത്രത്തിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾ നടക്കുക. നൂറു കോടി രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ. കോൺഫിഡന്റ് ഗ്രൂപ്പ് ന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രിയദർശൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രം ചരിത്രവും ഫിക്ഷനും ഇടകലർത്തി കഥ പറയുന്ന ഒന്നാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.