[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഓസ്കാർ നോമിനേഷൻ ഫൈനൽ ലിസ്റ്റ് എത്തി; ഇടം നേടാനാവാതെ മരക്കാരും ജയ് ഭീമും..!

ഈ വർഷത്തെ ഓസ്‌കാർ നോമിനേഷനുകൾ ഇന്നലെ വൈകുന്നേരം ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു. നോമിനേഷന്റെ ആദ്യ ലിസ്റ്റിൽ ഉൾപ്പെട്ട മലയാള ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, തമിഴ് ചിത്രം ജയ് ഭീം എന്നിവക്ക് ഫൈനൽ ലിസ്റ്റിൽ ഇടം പിടിക്കാൻ സാധിച്ചില്ല. എന്നാൽ ഇന്ത്യൻ ഡോക്യുമെന്‍ററിയായ റൈറ്റിംഗ് വിത്ത്‌ ഫയർ ഇക്കുറി ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. മികച്ച നടൻ, നടി, ചിത്രം തുടങ്ങി 23 വിഭാഗങ്ങളിലേക്കായുള്ള നോമിനേഷനുകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഹോളിവുഡ് താരങ്ങളായ ലെസ്ലി ജോർദാനും ട്രേസി എല്ലിസ് റോസും ചേർന്നാണ് ഇത്തവണ നോമിനേഷൻ കിട്ടിയ ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചത്. സ്റ്റീവൻ സ്പിൽബർഗിന്‍റെ വെസ്റ്റ് സൈഡ് സ്റ്റോറി മികച്ച സംവിധായകനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടിയപ്പോൾ ആൻഡ്രൂ ഗാർഫീൽഡ്, വിൽ സ്മിത്ത് തുടങ്ങിയ താരങ്ങൾ മികച്ച നടനായുള്ള പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. ജെസീക്ക ചാസ്റ്റെയ്ൻ, ഒലിവിയ കോൾമാൻ, പെനലോപ്പ് ക്രൂസ്, നിക്കോൾ കിഡ്മാൻ, ക്രിസ്റ്റൻ സ്റ്റുവർട്ട് എന്നിവർ ആണ് മികച്ച നടിക്കുള്ള നോമിനേഷനിൽ ഉൾപ്പെട്ടതു.

മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്‍റെ സിംഹവും സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമും ഇന്ത്യക്കു ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന രണ്ടു ചിത്രങ്ങൾ ആയിരുന്നു. ആദ്യ പട്ടികയിൽ ഇടം പിടിച്ചു പ്രതീക്ഷയുണർത്തിയ ഈ ചിത്രങ്ങൾക്ക് പക്ഷെ ഏറ്റവും അവസാനത്തെ റൗണ്ടിൽ ഇടം പിടിക്കാൻ സാധിച്ചില്ല എന്നത് നിരാശ ഉണ്ടാക്കി. ജനുവരി 21 ന് ഓസ്കാർ അവാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട 276 ചിത്രങ്ങളുടെ പരിഗണനപ്പട്ടികയിലായിരുന്നു ഈ ചിത്രങ്ങൾ ഇടം നേടിയത്. ബെൽഫാസ്റ്റ്, കോഡ, ഡോണ്ട് ലുക്ക് അപ്പ്, ഡ്രൈവ് മൈ കാർ, ഡ്യൂൺ, കിംഗ് റിച്ചാർഡ്, ലൈക്കോറൈസ് പിസ്സ, നൈറ്റ്മെയർ അലയ്, ദി പവർ ഓഫ് ദി ഡോഗ്, വെസ്റ്റ് സൈഡ് സ്റ്റോറി എന്നീ ചിത്രങ്ങൾ മികച്ച ചിത്രത്തിനായി ഉള്ള അവാർഡിന് മത്സരിക്കും. പോൾ തോമസ് ആൻഡേഴ്സൺ, കെന്നത്ത് ബ്രനാഗ്, ജെയ്ൻ കാമ്പ്യൻ, സ്റ്റീവൻ സ്പിൽബർഗ് എന്നിവർ മികച്ച സംവിധായകനായുള്ള അവാർഡിന് നോമിനേഷൻ നേടിയപ്പോൾ ഹാവിയർ ബാർഡെം, ബെനഡിക്ട് കംബർബാച്ച്, ആൻഡ്രൂ ഗാർഫീൽഡ്, വിൽ സ്മിത്ത്, ഡെൻസൽ വാഷിംഗ്ടൺ എന്നിവർ മികച്ച നടനായുള്ള അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മാർ‍ച്ച് 27നാണ് ഓസ്കാർ പുരസ്കാര പ്രഖ്യാപനം നടക്കുക.

webdesk

Recent Posts

”വാടാ വേടാ..’ നരിവേട്ടയ്ക്ക് ആവേശവുമായി വേടനും ജേക്സ് ബിജോയിയും; പുതിയ ഗാനം പുറത്തിറങ്ങി..

വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…

5 hours ago

യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എത്താൻ ഇനി 5 നാൾ; ശ്രദ്ധ നേടി സംവിധായകൻ്റെ കുറിപ്പ്

അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…

2 days ago

‘ഗോളം’ നായകന്‍റെ പുതിയ ചിത്രം “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള”; വിനീത്- മധു ബാലകൃഷ്ണൻ ടീമിന്റെ ‘ചങ്കാ..ചങ്കാ’ ഗാനം കാണാം

ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…

2 days ago

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ..

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…

3 days ago

പ്രേമം ടീമുമായി യുണൈറ്റഡ്‌ കിങ്‌ഡം ഓഫ് കേരള; ഒപ്പം അൽഫോൻസ് പുത്രനും

ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്‌ കിങ്‌ഡം ഓഫ് കേരള മെയ്…

4 days ago

യുണൈറ്റഡ്‌ കിങ്‌ഡം ഓഫ് കേരളയിൽ കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷം; മനസ്സ് തുറന്ന് ഇന്ദ്രൻസ്

തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ്‌ ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…

5 days ago

This website uses cookies.