പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കാണ് മറഡോണ ഗോളടിച്ചു കേറ്റിയത്. ഈ പറയുന്നത് ഫുട്ബോൾ മാന്ത്രികൻ മറഡോണയെ കുറിച്ചല്ല, മലയാള സിനിമയിലെ പുതിയ ബോക്സ് ഓഫീസ് ഹിറ്റായി മാറുന്ന ടോവിനോ തോമസ് ചിത്രം മറഡോണയെ കുറിച്ചാണ്. സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള അഭിനന്ദന പ്രവാഹമാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരും ഒരേ മനസ്സോടെ മറഡോണയെ അഭിനന്ദിക്കുകയാണ്. സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും കഥ വളരെ ആവേശകരമായ രീതിയിലും റിയലിസ്റ്റിക് ആയും അവതരിപ്പിച്ച ഈ ചിത്രം പ്രായഭേദമന്യേ പ്രേക്ഷകരെ തീയേറ്ററുകളിൽ എത്തിച്ചു കൊണ്ടാണ് വിജയ കുതിപ്പ് തുടരുന്നത്. ടോവിനോ തോമസിന്റെ ഗംഭീര പ്രകടനത്തിനും പ്രേക്ഷകരുടെ കയ്യടി ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ എങ്ങും ഇപ്പോൾ കാണാൻ കഴിയുന്നത് മറഡോണയെ കുറിച്ചുള്ള പോസിറ്റീവ് ആയ ചർച്ചകളും നിരൂപങ്ങളുമാണ്.
നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം വിമർശകരുടെ പോലും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കൃഷ്ണമൂർത്തി രചിച്ച ഈ ഫീൽ ഗുഡ് എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത് കാല എന്ന സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം കേരളത്തിൽ വിതരണം ചെയ്ത മിനി സ്റ്റുഡിയോ ആണ്. എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ ചേർന്നാണ് മിനി സ്റ്റുഡിയോയുടെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചത്.
ടോവിനോ തോമസിനെ കൂടാതെ ചെമ്പൻ വിനോദ്, ടിറ്റോ വിൽസൺ, നവാഗതയായ ശരണ്യ, ലിയോണ ലിഷോയ് എന്നിവരും ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ആക്ഷനും പ്രണയവും ഫാമിലി ഡ്രാമയും കോമെടിയും ആവേശവുമെല്ലാം വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ചാണ് മറഡോണ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നതു.
മായാനദിക്ക് ശേഷം മറ്റൊരു ടോവിനോ ചിത്രം കൂടി പ്രേക്ഷകരുടെ മനസ്സിന്റെ ചില്ലയിൽ കൂടു കൂട്ടുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.