വിനീത് ശ്രീനിവാസനെ നായകനാക്കി അൻവർ സാദിഖ് എഴുതി സംവിധാനം ചെയ്ത മനോഹരം എന്ന ചിത്രം കേരളത്തിൽ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. ജോസ് ചക്കാലക്കൽ, സുനിൽ എ കെ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം നാളെ മുതൽ ഗൾഫിലും റിലീസ് ചെയ്യുകയാണ്. ഗൾഫ് രാജ്യങ്ങളിലും മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ യു എ ഇ / ജി സി സി തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. അപർണ ദാസ് നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ബേസിൽ ജോസഫ്, ദീപക് എന്നിവരും അഭിനയിക്കുന്നു. വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന മനു എന്ന് പേരുള്ള ചെറുപ്പക്കാരന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.
ആദ്യാവസാനം പ്രേക്ഷകന് വളരെ രസകരമായി കണ്ടിരിക്കാവുന്ന ഒരു വിനോദ ചിത്രമായി ഒരുക്കിയിരിക്കുന്ന മനോഹരത്തിൽ ഹാസ്യവും മികച്ച ഗാനങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഉണ്ട്. ആവേശകരമായ കഥാ സന്ദർഭങ്ങളും ഈ ചിത്രത്തിന്റെ മാറ്റ് കൂടുന്നു. ജൂഡ് ആന്റണി ജോസെഫ്, അഹമ്മദ് സിദ്ദിഖി, ഹരീഷ് പേരാടി, ഡൽഹി ഗണേഷ്, വി കെ പ്രകാശ്, ശ്രീലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച അഭിനേതാക്കൾ ആണ്. സഞ്ജീവ് തോമസ് ഒരുക്കിയ സംഗീതം മനോഹരമായപ്പോൾ ദൃശ്യങ്ങൾ ഒരുക്കിയ ജെബിൻ ജേക്കബും മികച്ച ജോലി തന്നെയാണ് ചെയ്തിരിക്കുന്നത്. ഏതായാലും ഗൾഫ് മലയാളികൾക്കും മനോഹരമായ രണ്ടു മണിക്കൂർ സമ്മാനിക്കാൻ മനോഹരം തയ്യാറെടുത്തു കഴിഞ്ഞു. ഏകദേശം അൻപതോളം ലൊക്കേഷനുകളിൽ ആയാണ് ഗൾഫിൽ ഈ ചിത്രം റിലീസ് ചെയ്യുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.