ഈ വർഷം ആദ്യമാണ് അന്തരിച്ചു പോയ മുൻ ആന്ധ്ര മുഖ്യമന്ത്രി ആയ വൈ എസ് രാജശേഖര റെഡ്ഢി ആയി മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം യാത്ര റിലീസ് ചെയ്തത്. മമ്മൂട്ടി എന്ന നടന് ഏറെ പ്രശംസ നേടിക്കൊടുത്ത ഒരു പ്രകടനമായിരുന്നു യാത്രയിലേതു. മഹി വി രാഘവ് സംവിധാനം ചെയ്ത ഈ ചിത്രം രാഷ്ട്രീയപരമായി കൂടി വൈ എസ് ആർ കോൺഗ്രസിന് അവിടെ നേട്ടം ഉണ്ടാക്കി കൊടുത്തു എന്നാണ് പിന്നീട് നടന്ന തിരഞ്ഞെടുപ്പും അതിന്റെ ഫലവും സൂചിപ്പിച്ചതു. ഇപ്പോഴിതാ കേരളത്തിന്റെ മുഖ്യമന്ത്രി ആയി അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് മമ്മൂട്ടി. എന്നാൽ യാത്ര പോലെ ഒരു ബയോപിക് ആയിരിക്കില്ല ഈ ചിത്രം. ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.
ഒരു പൊളിറ്റിക്കൽ ഡ്രാമ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഇപ്പോൾ പറഞ്ഞു കേൾക്കുന്ന പേര് വൺ എന്നാണ്. ഇച്ചായീസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം അടുത്തയാഴ്ച തുടങ്ങും എന്നും മമ്മൂട്ടി ഈ ചിത്രത്തിൽ ഒക്ടോബർ 20 നു ആവും ജോയിൻ ചെയ്യുക എന്നുമാണ് കേൾക്കുന്നത്. ബോബി- സഞ്ജയ് ടീം ആദ്യമായി മമ്മൂട്ടിക്ക് വേണ്ടി തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ വലിയ താര നിര ആണ് അണിനിരക്കുന്നത്. മുരളി ഗോപി, ജോജു ജോർജ്, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കും എന്നാണ് സൂചന.
ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രം കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിക്കൊണ്ട് അരങ്ങേറിയ സംവിധായകൻ ആണ് സന്തോഷ് വിശ്വനാഥ്. തന്റെ ആദ്യ ചിത്രം ഒരുക്കി ഏറെ കാലത്തിനു ശേഷം ആണ് സന്തോഷ് ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രവുമായി എത്താൻ ഒരുങ്ങുന്നത്. ഒരുപാട് വർഷങ്ങൾ ആയി മലയാളത്തിലെ മുൻനിര താരങ്ങൾ പ്രത്യക്ഷപ്പെടാത്ത ഒരു സിനിമാ വിഭാഗം ആണ് പൊളിറ്റിക്കൽ ഡ്രാമ. അതുകൊണ്ട് തന്നെ പ്രശസ്ത എഴുത്തുകാരായ ബോബി- സഞ്ജയ് ടീമിന്റെ രചനയിൽ മമ്മൂട്ടി ഒരു പൊളിറ്റിക്കൽ ഡ്രാമയിൽ നായകനായി എത്തുമ്പോൾ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെ വലുതാണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.