മലയാളത്തിലെ 50 കോടി ക്ലബിലെത്തുന്ന ഇരുപത്തിമൂന്നാമത്തെ ചിത്രമായി ചിദംബരം സംവിധാനം ചെയ്‌ത മഞ്ഞുമ്മൽ ബോയ്സ്. റിലീസ് ചെയ്ത് ആദ്യത്തെ ഏഴ് ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഈ വമ്പൻ നേട്ടം മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയത്. 2013 ഇൽ റിലീസ് ചെയ്‌ത മോഹൻലാൽ ചിത്രം ദൃശ്യമാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ മലയാള ചിത്രം. അതിന് ശേഷം ഒപ്പം, പുലി മുരുകൻ, ഒടിയൻ, ലുസിഫെർ, നേര്, 2018 , ഭീഷ്മ പർവ്വം ആർഡിഎക്സ്, കണ്ണൂർ സ്‌ക്വാഡ്, കുറുപ്പ്, പ്രേമം, കായംകുളം കൊച്ചുണ്ണി, രോമാഞ്ചം, എന്ന് നിന്റെ മൊയ്‌ദീൻ, ഞാൻ പ്രകാശൻ, മാളികപ്പുറം, ടു കൺഡ്രീസ്, ഹൃദയം, ജനഗണമന, പ്രേമലു, ഭ്രമയുഗം എന്നിവയും ഈ നേട്ടം സ്വന്തമാക്കിയ മലയാള ചിത്രങ്ങളാണ്. രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം മഞ്ഞുമ്മൽ ബോയ്സ് കൂടെ അൻപത് കോടി ക്ലബിൽ ഇടം പിടിച്ചതോടെ നായകനായി ഒന്നിലധികം തവണ ഈ നേട്ടം കൈവരിച്ചവരുടെ ലിസ്റ്റിൽ സൗബിൻ ഷാഹിറുമെത്തി. ആറ് തവണ ഈ നേട്ടം കൈവരിച്ച മോഹൻലാൽ, മൂന്ന് തവണ ഈ നേട്ടം കൈവരിച്ച മമ്മൂട്ടി എന്നിവരാണ് ഈ ലിസ്റ്റിൽ മുന്നിൽ.
ആദ്യ ഏഴ് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 23 കോടിയോളം കളക്ഷൻ നേടിയ ഈ ചിത്രം 27 കോടിയോളമാണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റ്, ഓവർസീസ് മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നും സ്വന്തമാക്കിയത്. തമിഴ്നാട് നിന്ന് മാത്രം ഇതിനോടകം രണ്ട് കോടിക്ക് മുകളിൽ മഞ്ഞുമ്മൽ ബോയ്സ് ഗ്രോസ് നേടിക്കഴിഞ്ഞു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലീംകുമാർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ്. ഒരു സർവൈവൽ ത്രില്ലറായി ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സ്, കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന ഒരു സുഹൃത്ത് സംഘത്തിന്റെ കഥയാണ് പറയുന്നത്
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.