ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ചിത്രമാണ് ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സ്. മലയാളത്തിൽ നിന്ന് 200 കോടി ആഗോള ഗ്രോസ് നേടുന്ന ആദ്യ മലയാള ചിത്രമായും മഞ്ഞുമ്മൽ ബോയ്സ് മാറി. യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി ഒരുക്കിയ ഈ സർവൈവൽ ത്രില്ലർ ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ചന്ദു സലിം കുമാർ, ഗണപതി, ബാലു വർഗീസ്, ലാൽ ജൂനിയർ, ദീപക് പറമ്പോൾ, അരുൺ കുര്യൻ, അഭിരാം, ഖാലിദ് റഹ്മാൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്.
ഇപ്പോഴിതാ ചിദംബരം ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ വീണ്ടും സൗബിൻ ഷാഹിർ നായകനായി എത്തുന്നു എന്ന വാർത്തകളാണ് വരുന്നത്. അടുത്തവർഷം ആദ്യം ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിൽ മഞ്ഞുമ്മൽ ബോയ്സിലെ മറ്റു താരങ്ങളിൽ പലരും ഉണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്. പറവഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ തന്നെയാണ് ചിത്രം നിർമ്മിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.
ജാനേമൻ എന്ന സൂപ്പർ ഹിറ്റ് ബേസിൽ ജോസഫ് ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച ചിദംബരത്തിന്റെ രണ്ടാം ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. 25 കോടി രൂപ മുതൽ മുടക്കി ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സ് നേടിയ ആഗോള ഗ്രോസ് 240 കോടിയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ആഗോള ഗ്രോസ് നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.