പ്രശസ്ത യുവ താരമായ സണ്ണി വെയ്ൻ ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി ആണ് മുന്നോട്ടു പോകുന്നത്. തന്റെ കരിയറിലെ മികച്ച സമയത്തിലൂടെ കടന്നു പോകുന്ന സണ്ണി വെയ്ൻ അഭിനയിക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ആണ് അടുത്ത വർഷവും ഈ വർഷം അവസാനവും ആയി എത്തും എന്ന് കരുതുന്നത്. ഇപ്പോഴിതാ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ നായകനായി അഭിനയിക്കാൻ പോവുകയാണ് സണ്ണി വെയ്ൻ. മഞ്ജു വാര്യർക്കൊപ്പം ഉള്ള തന്റെ പുതിയ ചിത്രം ഒരുങ്ങുകയാണ് എന്ന് സണ്ണി വെയ്ൻ തന്നെയാണ് ഏവരെയും അറിയിച്ചത്. പുതുമുഖ സംവിധായകരായ സലിൽ, രഞ്ജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ജിസ് ടോംസ് ആണ്.
ക്വീൻ എന്ന സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രത്തിന്റെ മലയാളം റീമേക് ആയ സം സം എന്ന ചിത്രമാണ് ഇനി സണ്ണി അഭിനയിച്ചു റിലീസ് ആവാനുള്ള ഒരു ചിത്രം. മഞ്ജിമ മോഹൻ നായികാ വേഷം ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തിരുക്കുന്നത് ജി നീലകണ്ഠ റെഡ്‌ഡി ആണ്.
അടുത്ത വർഷം സണ്ണി വെയ്ൻ തന്റെ തമിഴ് അരങ്ങേറ്റവും കുറിക്കും. ജീവ നായകനായി എത്തുന്ന ജിപ്സി എന്ന് പേരുള്ള ഈ ചിത്രം ഒരുക്കിയിരിക്കുന്നത് രാജു മുരുകൻ ആണ്. പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു സണ്ണി വെയ്ൻ ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. നവാഗതനായ പ്രിൻസ്ജോയ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് 96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി കിഷൻ ആണ്.
മറ്റൊരു സണ്ണി വെയ്ൻ ചിത്രമാണ് വൃത്തം. നടി ഗൗതമി നായർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. അടുത്ത വർഷം മറ്റൊരു വമ്പൻ ചിത്രത്തിന്റെ കൂടി ഭാഗമായി സണ്ണി വെയ്ൻ നമ്മുടെ മുന്നിൽ എത്തും. ദുൽകർ സൽമാൻ നായകനായി എത്തുന്ന കുറുപ്പ് എന്ന ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിലും നിർണ്ണായകമായ ഒരു വേഷം സണ്ണി വെയ്ൻ അവതരിപ്പിക്കുന്നുണ്ട്.
നിർമ്മാതാവിന്റെ റോളിലും അടുത്ത വർഷം സണ്ണിയെ നമ്മുക്ക് കാണാം. നിവിൻ പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട് എന്ന ചിത്രം നിർമ്മിക്കുന്നത് സണ്ണി വെയ്ൻ ആണ്. ഏതായാലും 2020 എന്ന വർഷം ഈ നടന്റെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നായിരിക്കും എന്നുറപ്പിച്ചു പറയാം നമ്മുക്ക്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.