മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ആയിഷ. ഈ ചിത്രത്തിന്റെ ബാക്കി ഉണ്ടായിരുന്ന ഷൂട്ടിംഗ് കൂടി ഇപ്പോൾ പൂർത്തിയായിരിക്കുകയാണ് എന്ന വാർത്തയാണ് വരുന്നത്. കോഴിക്കോട് മുക്കത്ത് ആണ് ഈ ചിത്രം പാക്കപ്പ് ആയതു. പാൻ ഇന്ത്യൻ ലെവലിൽ ഒരുക്കിയ ഈ ചിത്രം ഗൾഫിലെ റാസൽ ഖൈമയിൽ ആണ് ഈ കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ചത്. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ഈ സിനിമ മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും റിലീസ് ചെയ്യും. എം ജയചന്ദ്രൻ സംഗീതം ഒരുക്കുന്ന ആയിഷ എന്ന ചിത്രത്തിൽ നൃത്ത സംവിധായകനായി ഇന്ത്യയുടെ മൈക്കൽ ജാക്ക്സൺ എന്നറിയപ്പെടുന്ന നടനും സംവിധായകനുമായ പ്രഭുദേവയാണ് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ആഷിഫ് കക്കോടി രചിച്ച ആയിഷ എന്ന ചിത്രത്തിൽ മജ്ഞു വാര്യർക്കു ഒപ്പം രാധിക, സജ്ന, പൂർണിമ, ലത്തീഫ( ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ് ), സറഫീന (നൈജീരിയ) സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും വേഷമിട്ടിരിക്കുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ, ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നതു. അപ്പു എൻ ഭട്ടതിരി എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് വിഷ്ണു ശർമ ആണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.