ഇന്നലെ വൈകുന്നേരമാണ് ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനൊരുക്കിയ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആൻഡ് ജില്ലിന്റെ ട്രൈലെർ റിലീസ് ചെയ്തതു. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ഈ ട്രൈലെർ സൂചിപ്പിക്കുന്നത് സയൻസ് ഫിക്ഷനും ഫാന്റസിയും കോമെടിയും ആക്ഷനുമെല്ലാമിടകലർത്തിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നാണ്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കിയൊരുക്കിയ ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന് ഇതിൽ കാണാൻ സാധിക്കുന്ന ആക്ഷൻ സീനുകളാണ്. മഞ്ജു വാര്യരുടെ കിടിലൻ ആക്ഷൻ സീനുകൾ ട്രെയ്ലറിൽ തന്നെ അണിയറ പ്രവർത്തകർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്യൂപ് ഉപയോഗിക്കാതെയാണ് ഇതിലെ സംഘട്ടന രംഗങ്ങൾ മഞ്ജു വാര്യർ ചെയ്തിരിക്കുന്നതെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.
കളരി മുറകളുടെ ശൈലിയിലാണ് ഇതിൽ മഞ്ജു വാര്യർ ആക്ഷൻ സീനുകൾ ചെയ്തിരിക്കുന്നത്. ഏതായാലും പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമാനുഭവമായിരിക്കും ജാക്ക് ആൻഡ് ജിൽ സമ്മാനിക്കുകയെന്ന സൂചയാണ് ട്രൈലെർ നമ്മുക്ക് തരുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, . സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ തുടങ്ങിയവരുമഭിനയിച്ചിട്ടുണ്ട്. സന്തോഷ് ശിവൻ തന്നെ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രഞ്ജിത് ടച് റിവർ, ഇതിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് റാം സുരീന്ദർ, ഗോപി സുന്ദർ, ജേക്സ് ബിജോയ് എന്നിവരുമാണ്. സന്തോഷ് ശിവൻ, അജിത് എസ് എം എന്നിവർ ചേർന്നാണ് ജാക്ക് ആൻഡ് ജിൽ രചിച്ചത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.