മലയാളികൾക്ക് ഏറ്റവും പ്രീയപ്പെട്ട നടിമാരിൽ ഒരാൾ ആണ് മഞ്ജു വാര്യർ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരുടെ ലിസ്റ്റിൽ മുന്നിൽ തന്നെ സ്ഥാനമുള്ള മഞ്ജു വാര്യർ നടിമാർക്കിടയിൽ ഏറ്റവും താരമൂല്യമുള്ള ഒരാൾ കൂടിയാണ്. മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വരെ മഞ്ജുവിനെ വിശേഷിപ്പിക്കുന്നവർ ഉണ്ട്. ഒരുപക്ഷെ ഒരു നടിയെ കേന്ദ്ര കഥാപാത്രമാക്കി, നായകനില്ലാതെ ഒരു ചിത്രം മലയാളത്തിൽ ഒരുക്കുകയാണെങ്കിൽ , അതിലെ നായിക മഞ്ജു വാര്യർ ആണെങ്കിൽ മാത്രമേ ഇന്ന് മലയാളത്തിൽ ഒരു നിർമ്മാതാവ് വിശ്വസിച്ചു പണമിറക്കാൻ സാധ്യതയുള്ളൂ എന്നത് തന്നെ മഞ്ജു ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ ഇടയിൽ ലഭിക്കുന്ന സ്വീകാര്യതക്കു തെളിവാണ്.
ഈ വർഷം മാർച്ചിൽ ഇറങ്ങിയ കെയർ ഓഫ് സൈറാബാനു എന്ന മഞ്ജു ചിത്രം നേടിയ വിജയം തന്നെ അതിനു ഉദാഹരണം ആണ്. ഒരിക്കൽ കൂടി പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ മഞ്ജു വാര്യർ എത്തുകയാണ് , ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ.
നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും നടൻ ജോജു ജോര്ജും ചേർന്നാണ്. ജോജു ജോർജ് ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ചാർളി എന്ന ദുൽകർ ചിത്രമാണ് ഇതിനു മുൻപേർ ഇവർ രണ്ടു പേരും ചേർന്ന് നിർമ്മിച്ചിട്ടുള്ളത്. അടുത്തിടെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടിയിരുന്നു.
നെടുമുടി വേണു, മമത മോഹൻദാസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് മധു നീലകണ്ഠൻ ആണ്. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം പകർന്നിരിക്കുന്നത്. ഈ വരുന്ന പൂജ സീസണിൽ ഉദാഹരണം സുജാത തീയേറ്ററുകളിൽ എത്തും.
കുടുംബ പ്രേക്ഷകരെ ലക്‌ഷ്യം വെച് ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു കാമ്പുള്ള കഥ പറയുന്ന ഒരു എന്റെർറ്റൈനെർ തന്നെയാണ്. സുജാത എന്ന് പേരുള്ള ഒരു ചേരി നിവാസിയായ സ്ത്രീയുടെ കഥാപാത്രം ആണ് മഞ്ജു വാര്യർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.