[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇളയ തളപതിയെ അനുകരിച്ചു അപ്പാനി രവി; പോക്കിരി സൈമൺ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു..!

ഈ മാസം 22 നു ആണ് ജിജോ ആന്റണി സംവിധാനം ചെയ്ത പോക്കിരി സൈമൺ തീയേറ്ററുകളിൽ എത്തുന്നത്. കടുത്ത വിജയ് ആരാധകൻ ആയ സൈമണിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്‌നിനു ഒപ്പം ശരത് കുമാർ, ജേക്കബ് ഗ്രിഗറി, സൈജു കുറുപ്പ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ദീപ എന്ന കഥാപാത്രമായി എത്തുന്ന പ്രയാഗ മാർട്ടിൻ ആണ് ഈ ചിത്രത്തിലെ നായിക. ചിത്രത്തിലെ വിജയ് സ്പെഷ്യൽ സോങ് ടീസറും സണ്ണി വെയ്‌നിന്റെ വിജയ് ആരാധകനായുള്ള പോസ്റ്ററുകളും എല്ലാം സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. അതുപോലെ തന്നെ വിജയിനെ അനുകരിച്ചു കൊണ്ടുള്ള പ്രയാഗയുടെ ഒരു ഫോട്ടോയും വൈറൽ ആയിരുന്നു.

ഇപ്പോൾ ഇതാ വീണ്ടും ഈ ചിത്രത്തിലെ ഒരു കഥാപാത്രം വിജയിനെ അനുകരിച്ചു നിൽക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗം ആവുകയാണ്

ശരത് കുമാർ അഥവാ നമ്മയുടെ പ്രീയപ്പെട്ട അപ്പാനി രവി ആണ് വിജയിനെ പോലെ ഫോട്ടോക്ക് പോസ് ചെയ്തു നിൽക്കുന്ന ഒരു സ്റ്റിൽ സോഷ്യൽ മീഡിയായിൽ വൈറൽ ആവുന്നത്. തെരി എന്ന അറ്റ്ലീ – വിജയ് ചിത്രത്തിൽ ബേബി നൈനികയെ വിജയ് തോളിൽ കയറ്റി ഇരുത്തിയിരിക്കുന്ന രംഗം ആണ് ശരത് കുമാർ ഒരു ബാലതാരത്തിനൊപ്പം അനുകരിച്ചിരിക്കുന്നതു. ഇത് പോക്കിരി സൈമൺ എന്ന ചിത്രത്തിലെ ഒരു രംഗമാണെന്നാണ് സൂചന.

ശ്രീവരി ഫിലിമ്സിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാർ നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടർ കെ അമ്പാടി ആണ്. അഞ്ചു കോടി രൂപയ്ക്കു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സണ്ണി വെയ്‌നിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവും ഏറ്റവും വലിയ റിലീസും ആയിരിക്കും.

അടിപൊളി ഗാനങ്ങളും കിടിലൻ ആക്ഷൻ രംഗങ്ങളും നിറഞ്ഞ ചിത്രമാണ് ഇതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് ഗോപി സുന്ദറാണ് ചിത്രത്തിന് ഈണം പകർന്നിരിക്കുന്നത്. പാപ്പിന്നു ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നു.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.