മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന വ്യക്തിയാണ് മഞ്ജു വാര്യർ. ഒരുകാലത്ത് മലയാള സിനിമ അടക്കി ഭരിച്ച താരം കുറെ നാളുകൾ മാറിനിൽക്കുകയും പിന്നീട് വലിയൊരു തിരിച്ചു വരവ് നടത്തുകയും തന്റേതായ സ്ഥാനം ഇപ്പോൾ കണ്ടെത്തും ചെയ്തിരിക്കുകയാണ്. നായികയായി നിറഞ്ഞു നിന്ന താരം നിർമ്മാണ രംഗത്തിലേക്ക് ചുവട് വെക്കുവാൻ ഒരുങ്ങുകയാണ്. അനിയനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ ആദ്യമായി നിർമ്മാതാവായി വരുന്നത്. ബിജു മേനോനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. നിർമാതാവ് കൂടിയായ മഞ്ജു വാര്യറാണ് നായികയായി പ്രത്യക്ഷപ്പെട്ടുന്നത്. കുറെയേറെ വർഷങ്ങൾക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.
മഞ്ജു വാര്യർ പ്രൊഡക്ഷനും സെഞ്ചുറിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ലളിതവും സുന്ദരവും എന്ന ടൈറ്റിലാണ് നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായി ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് വൈകിട്ട് 5 മണിക്ക് പുറത്തുവിടും. മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ടൈറ്റിൽ ലോഞ്ചിങ് ഇന്ന് നിർവഹിക്കുന്നത്. മഞ്ജു വാര്യരുടെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ ഈ ചിത്രത്തെ നോക്കി കാണുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.