മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരു നവാഗത സംവിധായകൻ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടി ആണ് നായകൻ എന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇപ്പോൾ പുതിയതായി വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് ഈ ചിത്രത്തിലെ നിർണ്ണായകമായ നായികാ വേഷം ചെയ്യാൻ പോകുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യർ ആണെന്നാണ്. ഈ റിപ്പോർട്ടുകൾ സത്യം ആണെങ്കിൽ മമ്മൂട്ടിയോടൊപ്പം മഞ്ജു വാര്യർ അഭിനയിക്കുന്ന ആദ്യ ചിത്രം ആയിരിക്കും ഈ ജോഫിൻ ചിത്രം. ബി ഉണ്ണികൃഷ്ണൻ- ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം ആയിരിക്കും ഇതെന്നും റിപ്പോർട്ടുകൾ നമ്മളോട് പറയുന്നു.
മലയാള സിനിമയിൽ മഞ്ജു വന്നിട്ട് ഒട്ടേറെ വർഷങ്ങൾ ആയിട്ടും ഇതുവരെ മമ്മൂട്ടിയോടൊപ്പം മഞ്ജു വാര്യർക്ക് അഭിനയിക്കാൻ സാധിച്ചിരുന്നില്ല. മമ്മുക്കയോടൊപ്പം അഭിനയിക്കാൻ തനിക്കു ഏറെ ആഗ്രഹം ഉണ്ടെന്നു മഞ്ജു പല തവണ വെളിപ്പെടുത്തിയിട്ടും ഉണ്ട്. അതേ സമയം മലയാളത്തിലെ മറ്റൊരു സൂപ്പർ സ്റ്റാർ ആയ മോഹൻലാലിനൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് മഞ്ജു. ഇപ്പോൾ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രം ചെയ്യുന്ന മമ്മൂട്ടി അത് പൂർത്തിയാക്കിയ ശേഷം പട എന്ന കുഞ്ചാക്കോ ബോബൻ- ജോജു ജോർജ് ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്യും എന്നും അതിനു ശേഷം ഈ ജോഫിൻ ചിത്രത്തിൽ ജോയിൻ ചെയ്യും എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
മാമാങ്കം, ഷൈലോക്ക് എന്നീ ചിത്രങ്ങൾ മമ്മൂട്ടിയുടേതായി ഇനി റിലീസ് ചെയ്യാനും ഉണ്ട്. റോഷൻ ആൻഡ്രൂസ് ഒരുക്കിയ പ്രതി പൂവൻ കോഴി, സനൽ കുമാർ ശശിധരൻ ഒരുക്കിയ കയറ്റം, മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, സന്തോഷ് ശിവൻ ഒരുക്കിയ ജാക്ക് ആൻഡ് ജിൽ, സണ്ണി വെയ്ൻ നായകനായ പുതിയ ചിത്രം എന്നിവയാണ് മഞ്ജുവിന്റെ ഇനി വരാനിരിക്കുന്ന മലയാളം പ്രൊജെക്ടുകൾ.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.