തമിഴ് സിനിമയിലെ സൂപ്പർ താരമായ തല അജിത് ഇപ്പോൾ ചെയ്യുന്നത് എച് വിനോദ് ഒരുക്കുന്ന പുതിയ ചിത്രമാണ്. തല 61 എന്ന് താൽക്കാലികമായി വിളിക്കുന്ന ഈ ചിത്രത്തിൽ ഒരു നെഗറ്റീവ് കഥാപാത്രമാണ് അജിത് ചെയ്യുന്നതെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നതാരെന്ന വിവരവും പുറത്തു വന്നിരിക്കുകയാണ്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. അധികം വൈകാതെ തന്നെ മഞ്ജു ഈ അജിത് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നും വാർത്തകൾ പറയുന്നുണ്ട്. അജിത്തിന്റെ മുൻ റിലീസായ വലിമൈ ഒരുക്കിയതും എച് വിനോദാണ്. വലിമൈ നിർമ്മിച്ച ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറാണ് ഈ പുതിയ ചിത്രവും നിർമ്മിക്കുന്നത്.
ഈ ചിത്രം ചെയ്യുന്നതിന് മുൻപ് ശരീരഭാരം കുറയ്ക്കാൻ അജിത് കേരളത്തിലെ പാലക്കാട്, ആയുർവേദ ചികിത്സക്കായി വന്നതും വാർത്തയായിരുന്നു. ഒരു ബാങ്ക് കൊള്ളയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ മാസം ഹൈദരാബാദ് ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിൽ തന്നെ അജിത് ജോയിൻ ചെയ്തിരുന്നു. നേരത്തെ ഈ ചിത്രത്തിലെ ഒരു നിർണ്ണായകമായ പോലീസ് വേഷം ചെയ്യാൻ, മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ സമീപിച്ചിരുന്നു. എന്നാൽ തന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസിന്റെ തിരക്ക് മൂലം മോഹൻലാൽ ആ ക്ഷണം നിരസിച്ചു എന്നാണറിയാൻ സാധിച്ചത്. ധനുഷ് നായകനായ വെട്രിമാരൻ ചിത്രം അസുരനിലൂടെയാണ് മഞ്ജു വാര്യർ 2019 ഇൽ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. മേരി ആവാസ് സുനോ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ആയിഷ, ഒരു ബോളിവുഡ് ചിത്രമെന്നിവയാണ് ഇനി മഞ്ജു വാര്യരഭിനയിച്ചു റിലീസ് ചെയ്യാനുള്ളത്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.